ADVERTISEMENT

മുംബൈ ∙ തക്കിയുദ്ദീൻ വാഹിദിനെ കൊന്ന കേസിലെ മുഖ്യപ്രതി ഇജാസ് ലക്ഡാവാല അറസ്റ്റിൽ. പട്നയിൽ നിന്നു പിടികൂടിയ ലക്ഡാവാലയെ മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചതിനെ തുടർന്ന് മുംബൈ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളെ കോടതി ഈ മാസം 21 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് എംഡിയായിരുന്നു മലയാളിയായ തക്കിയുദ്ദീൻ വാഹിദ്. 1996–ലാണ് തക്കിയുദ്ദീൻ വാഹിദിനെ കൊലപ്പെടുത്തിയത്. അധോലോക നേതാവായ ഇജാസ് ലക്ഡാവാല പിന്നീട് കാനഡയിലേക്കു കടന്നു. കൊലപാതകം, കൊള്ള, കലാപം തുടങ്ങി 25–ലേറെ കേസുകളിൽ പ്രതിയാണ്.

മുൻപ് അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽ അംഗമായിരുന്ന ഇയാൾ പത്തു വർഷം മുൻപാണ് സ്വന്തം അധോലോക സംഘം രൂപീകരിച്ചത്. 2004 മേയിൽ ഒട്ടാവയിൽ നിന്ന് കനേഡിയൻ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 

വ്യാജരേഖകൾ ഉപയോഗിച്ച് സ്വന്തമാക്കിയ പാസ്പോർട്ടുമായി രാജ്യംവിടാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ മാസം ലക്ഡാവാലയുടെ മകൾ സോണിയയെ അറസ്റ്റു ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു.

English Summary: Gangster Ejaz Lakdawala Arrested In Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com