ADVERTISEMENT

കൊച്ചി∙ പ്ലസ് ടു വിദ്യാര്‍ഥിനിയെ തമിഴ്നാട് വരട്ട്പാറയിെല തേയിലത്തോട്ടത്തില്‍ കൊന്നു തളളിയത് കൃത്യമായ ആസൂത്രണത്തിനൊടുവിലെന്ന് പൊലീസ് . കൊല്ലാന്‍ തീരുമാനിച്ചു തന്നെയാണ് കുട്ടിയെ സുഹൃത്തായ സഫര്‍ ഷാ കൊച്ചിയില്‍ നിന്ന് കൂട്ടിക്കൊണ്ടു പോയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സഫര്‍ ഏറെ നാളായി മകളെ ശല്യപ്പെടുത്തിയിരുന്നെന്ന് കുട്ടിയുടെ പിതാവും പറഞ്ഞു.

കൊച്ചി കലൂരില്‍ താമസിക്കുന്ന ഇവയെന്നു വിളിക്കുന്ന ഗോപികയുടെ മൃതദേഹം ഇന്ന് പുലര്‍ച്ചെയാണ് തമിഴ്നാട് വരട്ട്പാറയിലെ തേയില തോട്ടത്തില്‍ പൊലീസ് കണ്ടെത്തിയത് . ദേഹമാസകലം കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം . കൊച്ചി സെന്‍റ് ആല്‍ബര്‍ട്സ് കോളജ് ക്യാമ്പസിലെ ഈശോ ഭവനില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ  സുഹൃത്തായ സഫര്‍ ഇന്നലെ സ്കൂള്‍ സമയം കഴിഞ്ഞാണ് കാറില്‍ കൂട്ടിക്കൊണ്ടു പോയത്. 

തുടര്‍ന്ന് മലക്കപ്പാറയിലെത്തി. ചെക്ക് പോസ്റ്റിലെ പരിശോധനകള്‍ക്കു ശേഷം സഫര്‍ പെൺകുട്ടിയുമായി പൊളളാച്ചി റൂട്ടില്‍ പോയി. ഇതിനിടയിലായിരുന്നു കൊലപാതകം. കത്തി കൊണ്ട് കുത്തി കൊന്ന ശേഷം വരട്ട്പാറയിലെ തേയിലതോട്ടത്തില്‍ മൃതദേഹം ഉപേക്ഷിച്ച് പൊളളാച്ചിയിലേക്ക് കടക്കാനായിരുന്നു ശ്രമം.

വാട്ടര്‍ഫാള്‍ െചക്പോസ്റ്റില്‍ തമിഴ്നാട് പൊലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്ന് സഫറിനെ കസ്റ്റിഡിയിലെടുക്കുകയായിരുന്നു. സൗഹൃദം തുടരാന്‍ താല്‍പര്യമില്ലെന്ന് കുട്ടി അറിയിച്ചതിനാല്‍ കൊല്ലുകയായിരുന്നെന്നാണ് സഫറിന്‍റെ മൊഴി. മകളെ സഫര്‍ ഏറെ നാളായി ശല്യപ്പെടുത്താറുണ്ടായിരുന്നെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. മകളെ ശല്യം ചെയ്യരുതെന്ന് സഫറിനെ താക്കീത് ചെയ്തിരുന്നെന്നും പിതാവ് പറയുന്നു.

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് കുട്ടിയുടെ മാതാപിതാക്കള്‍. ഒരു സഹോദരിയുണ്ട്. കുട്ടിയെ കൊല്ലാനുറപ്പിച്ചു തന്നെയാണ് സഫര്‍ കൂട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറയുന്നു. സൗഹൃദം ഉപേക്ഷിക്കും മുമ്പ് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും വൈകിട്ടു തന്നെ തിരികെ കൊണ്ടുവിടാമെന്നും പറഞ്ഞ് അനുനയിപ്പിച്ചാണ് സഫര്‍ കുട്ടിയെ വാഹനത്തില്‍ കയറ്റിയത്. കൊല്ലാനുളള കത്തിയടക്കം വാങ്ങിയാണ് സഫര്‍ കൊച്ചിയില്‍ നിന്ന് പോയതെന്നും പൊലീസ് പറഞ്ഞു.

English Summary: Murder of Eva Antony native of Kaloor, pre planned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com