ADVERTISEMENT

മലപ്പുറം ∙ ഡോക്ടര്‍മാരായ സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ അഞ്ച് യുവാക്കൾ അറസ്റ്റിൽ. മലപ്പുറം കൊളത്തൂർ സ്വദേശികളായ ജുബൈസ്(23), മുഹമ്മദ് മുഹ്സിൻ (21), നബീല്‍ (24), അബ്ദുൽ ഗഫൂർ(34), സതീഷ്കുമാർ (25) എന്നിവരെയാണു പിടികൂടിയത്.

ബുധനാഴ്ച രാത്രി കൊളത്തൂർ എരുമത്തടത്ത് റോഡരികിൽ കാർ നിര്‍ത്തി സംസാരിക്കുന്നതിനിടെ യുവ ഡോക്ടറെയും വനിതാ സുഹൃത്തിനെയും രണ്ടു ബൈക്കുകളിലായെത്തിയ സംഘം തടഞ്ഞുനിർത്തി. ഇവരുടെ കയ്യിൽ നിന്ന് എടിഎം കാർഡും പിൻ നമ്പറും ബലമായി പിടിച്ചുവാങ്ങി സമീപത്തെ എടിഎം കൗണ്ടറിൽ നിന്ന് 17,000 രൂപയെടുത്തു.

തുടർന്നു കയ്യിലുണ്ടായിരുന്ന 3000 രൂപയും തട്ടിയെടുത്തശേഷമാണു സംഘം മടങ്ങിയത്. സംഭവത്തിനു പിന്നാലെ ഡോക്ടർമാർ കൊളത്തൂർ പൊലീസിൽ പരാതി നൽകി. തുടർന്നു എസിപി രീഷ്മ രമേശിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണു പ്രതികളെ പിടികൂടിയത്.

English Summary: Malappuram Extortion Case, Five Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com