ADVERTISEMENT

കൊച്ചി∙ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ ഏബ്രഹാം നാളെ വിവാഹിതനാകും. മണ്ഡലത്തില്‍നിന്നുതന്നെയുള്ള ഡോ. ആഗിയാണ് വധു. വിവാഹത്തിന് തൊട്ടുമുമ്പ് ഇരുവരും മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ അതിഥികളായി എത്തി.

ഡോ. ആഗി മേരി അഗസ്റ്റിനെ കണ്ടുമുട്ടുന്നതുവരെ വിവാഹത്തെക്കുറിച്ച് വലിയ സ്വപ്നങ്ങൾ കണ്ടുനടന്നയാളല്ലായിരുന്നു താനെന്ന് എംഎൽഎ പറയുന്നു. ആയുര്‍വേദ ക്ലിനിക്കിന്റെ ഉദ്‍ഘാടനച്ചടങ്ങാണ് എംഎല്‍എയുടെയും ഡോക്ടറുടെയും ഇഷ്ടത്തിന് തിരികൊളുത്തിയത്. കോണ്‍ഗ്രസ് കുടുംബത്തില്‍നിന്നാണ് സിപിഐക്കാരനായ എല്‍ദോയുടെ ജീവിതത്തിലേക്ക് ആഗി കടന്നുവരുന്നത്. പാർട്ടി മാറാനില്ലെന്നും ആഗി കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com