ADVERTISEMENT

തൃശൂർ ∙ നാടക- ചലച്ചിത്ര- സീരിയൽ നടൻ ദിനേശ് എം.മനയ്ക്കലാത്തിനെ (51) ട്രെയിൻ ഇടിച്ചു മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ റെയിൽവേ സ്റ്റേഷനിൽ തിങ്കൾ പുലർച്ചെ രണ്ടേകാലോടെയാണ് സംഭവം. ചെന്നൈ- കൊല്ലം സുവിധ എക്സ്പ്രസ് കടന്നുപോയപ്പോൾ പരുക്കേറ്റു ട്രാക്കിൽ കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തൃശൂരിലെ സ്റ്റുഡിയോയിൽ ഡബ്ബിങ് കഴിഞ്ഞു മടങ്ങുകയായിരുന്നെന്നാണ് വിവരം. മൂവാറ്റുപുഴ കൊടയ്ക്കാടത്ത് അരവിന്ദാക്ഷ മേനോന്റെയും പത്മാവതിയമ്മയുടെയും മകനാണ്.

തൃശൂർ ആറാട്ടുപുഴ പല്ലിശേരിയിലാണ് ജനനം. പ്രമുഖ പത്രപ്രവർത്തകൻ ആർ.എം.മനയ്ക്കലാത്തിന്റെ സഹോദരപുത്രനാണ്. സംസ്ഥാന പ്രഫഷനൽ നാടക മത്സരത്തിൽ ഇത്തവണ മികച്ച സഹനടനുള്ള പുരസ്കാരം ദിനേശിനായിരുന്നു. അമേച്വർ നാടകങ്ങളിലൂടെ കലാജീവിതം തുടങ്ങി. പ്രഫഷനൽ നാടകരംഗത്തു സജീവമായി. ഡബ്ബിങ് ആർട്ടിസ്റ്റ്, കവി, കഥാകൃത്ത് എന്നീ നിലകളിലും മികവു തെളിയിച്ചു. പ്രിയനന്ദനൻ സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന സൈലൻസർ ആണ് അവസാനം അഭിനയിച്ച സിനിമ. മക്കൾ: ശ്രീജിത്ത്, മൃദുല. സംസ്കാരം നടത്തി.

English Summary: Actor Dinesh M Manakkalath dead in train accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com