ADVERTISEMENT

ന്യൂഡൽഹി ∙ വിലക്കയറ്റം അടക്കമുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷ പാർട്ടികളുടെ അടിയന്തര യോഗം വിളിക്കണമെന്നു കോൺഗ്രസ്. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ഏറ്റവും ഉയർന്ന പണപ്പെരുപ്പമാണ് ഇപ്പോഴത്തേത്. ഇതിനു തടയിടാൻ സർക്കാരിന്റെ മുന്നിലുള്ള പോംവഴി എന്താണെന്നു മോദി യോഗത്തിൽ വ്യക്തമാക്കണം. എന്തുകൊണ്ടാണ് പ്രധാനമന്ത്രിയും ധനമന്ത്രിയും നിശ്ശബ്ദരാകുന്നതെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ചോദിച്ചു.

ചില്ലറ വിൽപന വിലകളിൽ വൻ വർധനവാണുണ്ടായത്. ഉപഭോക്തൃ വിലസൂചിക ഡിസംബറിൽ രേഖപ്പെടുത്തിയത് 7.35% കയറ്റം. അഞ്ചര വർഷത്തെ ഏറ്റവും ഉയർന്ന വിലക്കയറ്റത്തോതാണിത്. ഉള്ളി ഉൾപ്പെടെ പച്ചക്കറിവില കുതിച്ചതാണ് വിലസൂചികയെ ഗണ്യമായി ബാധിച്ചത്. 2018 ഡിസംബറിലേക്കാൾ 60.5% കൂടുതലാണ് ഇക്കഴിഞ്ഞ മാസം മൊത്തം പച്ചക്കറി വിഭാഗത്തിന്റെ വില. മൊത്തം ഭക്ഷ്യവില വർധന 14.12% ആയി. നവംബറിൽ 10% ആയിരുന്നു.

2014 ജൂലൈയിൽ രേഖപ്പെടുത്തിയ 7.31% ആണ് ഇതിനു മുൻപത്തെ ഏറ്റവും ഉയർന്ന വിലക്കയറ്റത്തോത്. മോദിയുടെ ആദ്യ സർക്കാർ അധികാരമേറ്റ സമയമാണത്. മത്സ്യം–മാംസം വിഭാഗത്തിൽ വിലക്കയറ്റം 10% ആണ്. പരിപ്പുവർഗങ്ങളിൽ 15.44%.

English summary: Congress ask to PM call all party meeting on economic recession

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com