ADVERTISEMENT

ന്യൂഡൽ‌ഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മാസത്തോളം ബാക്കി നിൽക്കെ 70 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. പാർട്ടിയുടെ 46 നിയമസഭാംഗങ്ങൾ വീണ്ടും ജനവിധി തേടും. മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ന്യൂഡൽഹിയിൽനിന്ന് വീണ്ടും ജനവിധി തേടും.

മനീഷ് സിസോദിയ പട്പർഗഞ്ചിൽ മത്സരിക്കും. മറ്റു പ്രധാന സ്ഥാനാർഥികളും മണ്ഡങ്ങളും ഇങ്ങനെ: സത്യേന്ദ്ര ജെയിൻ– ശകുർ ബസ്തി, ജിതേന്ദ്ര തോമർ– ത്രിനഗർ, ജർനെയിൽ സിങ്– തിലക് നഗർ, അതിഷി– കൽകജി, എസ്.കെ. ബഗ്ഗ– കൃഷ്ണ നഗർ. ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയകാര്യ കമ്മിറ്റിയാണ് ചൊവ്വാഴ്ച രാത്രി സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്.

സ്ഥാനാർഥികൾക്ക് ആശംസകൾ അറിയിക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പ്രതികരിച്ചു. കഠിനാധ്വാനം ചെയ്യുക, അലംഭാവം കാണിക്കരുത്. ജനങ്ങൾക്ക് ആം ആദ്മി പാർട്ടിയിൽ ഏറെ വിശ്വാസമുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ– കേജ്‍‌രിവാൾ ട്വിറ്ററിൽ കുറിച്ചു. 15 സിറ്റിങ് എംഎൽഎമാർക്കു പാർട്ടി സീറ്റ് നൽകിയിട്ടില്ല. കഴിഞ്ഞ തവണ ആറ് വനിതകൾക്കു സീറ്റ് നൽകിയപ്പോൾ ഇക്കുറി 8 വനിതകൾ ആം ആദ്മി പാർട്ടിക്കായി രംഗത്തിറങ്ങുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചു.

കോൺഗ്രസ് ഡൽഹിയിലെ 14 സീറ്റുകളിലെ സ്ഥാനാർഥികളെ മാത്രമാണു തീരുമാനിച്ചിട്ടുള്ളത്. എന്നാൽ ആം ആദ്മി, ബിജെപി സ്ഥാനാർഥി പട്ടികകൾ പുറത്തുവന്നശേഷം മാത്രമായിരിക്കും കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രഖ്യാപനമെന്നാണു വിവരം. ഈ ആഴ്ച അവസാനത്തോടെ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചേക്കും. ഫെബ്രുവരി 8നാണ് ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ 11ന്.1.46 കോടി വോട്ടർമാരാണ് ‍ഡൽഹിയിലുള്ളത്.

English Summary: Delhi Election: Arvind Kejriwal's AAP Names Candidates For All 70 Seats In Delhi Polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com