ADVERTISEMENT

ന്യൂയോർക്ക്∙ ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റിട്ടെയ്ല്‍ ബഹുരാഷ്ട്ര കമ്പനിയായ ആമസോണ്‍ മേധാവി ജെഫ് ബെസോസിനെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം. കാട്ടുതീയിൽ ശ്വാസംമുട്ടുന്ന ഓസ്ട്രേലിയയ്ക്കായി ശതകോടീശ്വരനായ ജെഫ് ബെസോസ് പ്രഖ്യാപിച്ച സഹായധനം പര്യാപതമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് സമൂഹമാധ്യമങ്ങൾ ജെഫ് ബെസോസിനെതിരെ തിരിഞ്ഞത്.

690,000 യുഎസ് ഡോളർ സഹായധനമായി നൽകുന്നുവെന്ന് ഇൻസ്റ്റഗ്രാമിൽ ബെസോസിന്റെ പോസ്റ്റ് എത്തിയതോടെയാണ് സമൂഹമാധ്യമങ്ങൾ ബെസോസിനെതിരെ വാളെടുത്തത്. ജെഫ് ബെസോസിസിന്റെ സമ്പാദ്യത്തിന്റെ അരശതമാനം പോലും ആകുന്നില്ല ഈ തുകയെന്നും ശതകോടികൾ നിമിഷങ്ങൾ കൊണ്ട് സമ്പാദിക്കുന്ന നിങ്ങൾ ഏത്ര തുച്ഛമായ സംഖ്യയാണ് സംഭാവനയായി നൽകിയതെന്നും സമൂഹമാധ്യമങ്ങൾ പരിഹസിക്കുന്നു. കുറച്ചു കൂടി മെച്ചമായ തുക നൽകി നിങ്ങൾ ഉത്തരവാദിത്തം കാണിക്കേണ്ടിയിരുന്നു– സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം നിറഞ്ഞു.

സമ്പന്നരായ മറ്റുവ്യക്തികൾ സംഭാവനയായി നൽകിയ തുകയുമായി താരതമ്യപ്പെടുത്തിയാണ് സമൂഹമാധ്യമങ്ങളിൽ ആളുകൾ ബെസോസിനെതിരെ രംഗത്തെത്തിയത്. 21 വയസ് മാത്രം പ്രായമുള്ള യുഎസ് ടെലിവിഷൻ താരം കെയ്ലി ജെന്നർ 10 ലക്ഷം ഡോളർ ആണ് സംഭാവനയായി നൽകിയത്. ഗായകൻ എൽട്ടൻ ജോണും അത്രയും തന്നെ സംഭാവനയായി നൽകി. 690,000 ഡോളർ നിങ്ങൾ നൽകുന്നതും ഞാൻ 2 ഡോളർ ദുരിതാശ്വാസത്തിനായി നൽകുന്നതും ഒരു പോലെയാണ് ഒരാൾ ട്വീറ്റ് ചെയ്തു. 

ഓസ്ട്രേലിയയിലെ കാട്ടുതീ ചെറുക്കാൻ സംഭാവന നൽകിയാൽ നഗ്ന ചിത്രം അയച്ചു തരാമെന്നു മോഡലും സോഷ്യൽ മീഡിയ താരവുമായ കെയ്​ലെൻ വാർഡിന്റെ പ്രസ്താവന ശ്രദ്ധേയമായിരുന്നു. ട്വിറ്റർ വഴിയായിരുന്നു കെയ്​ലന്റെ ഈ ഫണ്ട് റെയ്സിങ്ങ്. ഇത്തരത്തിൽ 10 ലക്ഷം ഡോളറാണ് കെയ്‌ലെൻ വാർഡ് സമാഹരിച്ചതെന്നും സമൂഹമാധ്യമങ്ങൾ‌ ചൂണ്ടിക്കാണിക്കുന്നു. കെയ്‌ലെൻ വാർഡിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയും ബെസോസിനെതിരെ പരിഹാസം നിറഞ്ഞു.

ഓസ്ട്രേലിയയിൽ തീപിടുത്തതിൽ 80,000 സ്ക്വയർ കിലോമീറ്ററാണ് കത്തിനശിച്ചത്. ജൂലൈയിൽ ആരംഭിച്ച തീപിടുത്തത്തിൽ ഇത് വരെ 28 ആളുകളാണ് കൊല്ലപ്പെട്ടത്. 20,000 ത്തോളം വീടുകൾ കത്തിയെരിഞ്ഞു. 10 ലക്ഷം വന്യജീവികളാണ് ചത്തൊടുങ്ങിയത്. കഴിഞ്ഞ നാല് മാസങ്ങളായി 349 മില്യൺ ടൺ കാര്‍ബണ്‍ഡയോക്സൈഡ് ആണ് അന്തരീക്ഷത്തിൽ എത്തിയത്. 

English Summary: 'This Much He Makes In Minutes': Jeff Bezos Roasted For Australia Wildfire Donation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com