ADVERTISEMENT

മുംബൈ ∙ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് ജോലി രാജിവച്ച ഐപിഎസ് ഉദ്യോഗസ്ഥൻ‍ അബ്ദുർ റഹ്മാനെ വഖഫ് ബോർഡിൽ ഉള്‍പ്പെടുത്താൻ ആലോചനയുമായി മഹാ വികാസ് അഘാഡി സർക്കാർ. ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് അബ്ദുർ റഹ്മാന് പദവി വാഗ്ദാനം ചെയ്തിരിക്കുന്നത്.

കേന്ദ്രസർക്കാർ ഇനിയും രാജി അംഗീകരിക്കാത്ത സാഹചര്യത്തിൽ ജോലിയിൽ തുടരണമെന്നും തന്റെ ഇത്രയും കാലത്തെ പ്രവർത്തന പരിചയവും അനുഭവങ്ങളും വഖഫ് ബോർഡിൽ പ്രയോജനപ്പെടുത്തണമെന്നാണു ന്യൂനപക്ഷ േക്ഷമ വകുപ്പ് റഹ്മാനോട് അഭ്യർഥിച്ചിരിക്കുന്നത്. വഖഫ് ബോർ‍ഡിനു കീഴിലുള്ള വസ്തു വകകളുടെ മേൽനോട്ടവും ശരിയായ വിനിയോഗവും ഉറപ്പാക്കുക എന്നതു കൃത്യത ആവശ്യമായ ജോലിയാണ്.

മികച്ച പ്രവർത്തന പാരമ്പര്യമുള്ള ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് ആ ചുമതലയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചതെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി നവാബ് മാലിക് പറഞ്ഞു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഇൻസ്പെക്ടർ ജനറൽ ആയിരിക്കെയാണ് ഡിസംബറിൽ പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് അബ്ദുർ റഹ്മാൻ രാജിവച്ചത്.

English Summary: Maharashtra government planning to appoint abdur rahman in wakf board

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com