ADVERTISEMENT

ന്യൂഡൽഹി∙ നിർഭയ കേസിൽ വധശിക്ഷയിൽ ഇളവു തേടി നാലു പ്രതികളിൽ ഒരാളായ മുകേഷ് സിങ് രാഷ്ട്രപതി റാംനാഥ് കോവിന്ദിന് ദയാഹർജി നല്‍കി. തിഹാർ ജയിൽ അധികൃതരാണ് ഇക്കാര്യം പുറത്തുവിട്ടത്. ജനുവരി 22നാണ് കേസിൽ നാലു പ്രതികളെയും തൂക്കിലേറ്റാൻ തീരുമാനിച്ചിരിക്കുന്നത്.

കേസിൽ 2 പ്രതികൾ സമർപ്പിച്ച തിരുത്തൽ ഹർജികൾ ചൊവ്വാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ദയാഹർജിയുമായി രാഷ്ട്രപതിയെ സമീപിച്ചിരിക്കുന്നത്. മുകേഷ് സിങ്, വിനയ് ശർമ എന്നിവരാണ് തിരുത്തൽ ഹർജികളുമായി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് ഹർജികൾ തള്ളി.

ദയാഹർജി രാഷ്ട്രപതിയും തള്ളിയാൽ പ്രതികളുടെ വധശിക്ഷ നടപ്പാക്കും. നിർഭയ കേസിൽ ജനുവരി 22ന് രാവിലെ 7 മണിക്ക് വധശിക്ഷ നടപ്പാക്കാനാണ് പട്യാലഹൗസ് കോടതി ഉത്തരവിട്ടത്.

English Summary: Mukesh Singh filed a mercy petition to President Ram Nath Kovind

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com