ADVERTISEMENT

ന്യൂഡൽഹി∙ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങൾക്കിടയിൽ യുപിയിൽ പൊലീസ് നടത്തിയ നരനായാട്ട് അന്വേഷിക്കണമെന്ന് മുസ്‍ലിംലീഗ് നേതാക്കൾ ദേശീയ മനുഷ്യാവകാശ കമ്മിഷനോട് ആവശ്യപ്പെട്ടു. മീററ്റിൽ സന്ദർശനം നടത്തിയ ശേഷം ലീഗ് നേതാക്കൾ കമ്മിഷൻ ചെയർമാൻ എച്ച്.എൽ. ദത്തുവിനെ സന്ദർശിച്ചാണ് ആവശ്യമുന്നയിച്ചത്.

സർക്കാർ ഔദ്യോഗികമായി നൽകിയ വിവരങ്ങളേക്കാളും ഭീകരമാണ് അവിടുത്തെ അവസ്ഥയെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എംപിയും പറഞ്ഞു. പോസ്റ്റ്മോർട്ടം പോലും ചെയ്യാതെയാണു പല മൃതദേഹങ്ങളും മറവു ചെയ്തത്.

സമരത്തിനിടെ വെടിയേറ്റു മരിച്ചവരുടെ വീടുകൾ നേതാക്കൾ സന്ദർശിച്ചു. ദേശീയ അധ്യക്ഷൻ കെ.എം. ഖാദർ മൊയ്തീൻ, ട്രഷറർ പി.വി. അബ്ദുൽ വഹാബ്,  യൂത്ത് ലീഗ് ദേശീയ അധ്യക്ഷൻ സാബിർ ഗഫാർ, സെക്രട്ടറി സി.കെ സുബൈർ, എംഎസ്എഫ് ദേശീയ അധ്യക്ഷൻ ടി.പി അഷ്‌റഫലി, സെക്രട്ടറി അർഷാദ്, ഡൽഹി കെഎംസിസി ട്രഷറർ ഖാലിദ് മാങ്കാവിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

English Summary: Muslim League demands investigation on UP CAA protesters deaths

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com