ADVERTISEMENT

ന്യൂഡൽഹി∙ നിര്‍ഭയ കേസ് പ്രതി മുകേഷ് സിങ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മരണ വാറന്റിനെതിരെ നല്‍കിയ ഹര്‍ജി കോടതി നാളെ പരിഗണിക്കും. രാഷ്ട്രപതിക്ക് ദയാ ഹര്‍ജി നൽകിയതിനു തൊട്ടുപിന്നാലെയാണ്  മുകേഷ് സിങ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹർജിയുമായി എത്തിയത്. 22ന് പ്രതികളെ തൂക്കിക്കൊല്ലാനാണ് പട്യാല ഹൗസ് കോടതി ഉത്തരവ്.

പ്രതികളുടെ തിരുത്തൽ ഹർജികൾ സുപ്രീംകോടതി തളളിയതിനു പിന്നാലെയാണ് പുതിയ നീക്കം. വധശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്നാണ് മുകേഷ് സിങ് രാഷ്ട്രപതിക്കു ദയാ ഹര്‍ജി നൽകിയത്. തിഹാര്‍ ജയില്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. നിർഭയ കേസിൽ വധശിക്ഷയ്ക്കെതിരെ പ്രതികളായ മുകേഷ് സിങ്, വിനയ് ശർമ എന്നിവർ നൽകിയ തിരുത്തൽ ഹർജികൾ സുപ്രീംകോടതി തളളിയിരുന്നു. 

വധശിക്ഷ നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യവും ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് നിരസിച്ചു. ജനുവരി 22ന് തന്നെ ശിക്ഷ നടപ്പാക്കുമെന്ന പ്രതീക്ഷയുണ്ടെന്നു നിർഭയയുടെ അമ്മ മനോരമ ന്യൂസിനോട് പറഞ്ഞു. നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ ഡൽഹി പട്യാല ഹൗസ് കോടതി നിശ്ചയിച്ച സമയം പൂർത്തിയാകാൻ 8 ദിവസം മാത്രം ശേഷിക്കവെയാണ് സുപ്രീംകോടതി പ്രതികളുടെ തിരുത്തൽ ഹർജികൾ തള്ളിയത്. 

English Summary: Nirbhaya case: One of four gang rape convicts moves HC against death warrant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com