ADVERTISEMENT

ജയ്പുർ ∙ രാജ്യം ഇപ്പോൾ സുരക്ഷിതമായിരിക്കുന്നതിന്റേയും ഒന്നായി നിൽക്കുന്നതിന്റേയും കീർത്തി സായുധ സേനയിലെ ജവാന്മാർക്കാണെന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സായുധ സേന വെറ്ററൻസ് ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സായുധ സേനയിൽനിന്നു വിരമിച്ചവരുടെ പെൻഷൻ ഓൺലൈൻ ആക്കുന്നതടക്കമുള്ള ക്ഷേമപ്രവർത്തനങ്ങൾ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

മൂന്നു േസനാ വിഭാഗങ്ങളും നേരിടുന്ന പല വെല്ലുവിളികളും ഏകോപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും സംയുക്ത സേനാ മേധാവിയുടെ നിയമനം വഴിതെളിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ നിയമനത്തിന് ഏറ്റവും ശക്തമായി വാദിച്ചത് ആർമി വെറ്ററൻസ് ആണെന്നും കഴിഞ്ഞ രണ്ടു ദശകത്തിലേറെയായി ചർച്ച നടത്തുന്ന ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മിനിറ്റുകളേ വേണ്ടിവന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും പങ്കെടുത്തു. 

English summary: Rajnath singh inaugurates army veterans day

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com