ADVERTISEMENT

ഗയ∙ പൗരത്വ നിയമത്തിന്റെ പേരിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം രാജ്യത്തെ തെറ്റായ ദിശയിലേക്കു നയിക്കുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിഹാറിൽ റാലിയിൽ പങ്കെടുക്കവെയാണ് യോഗി കോൺഗ്രസിനെ കടന്നാക്രമിച്ചത്.

പൗരത്വ നിയമം പൗരത്വം നൽകാനുള്ളതാണ്. ആരുടേയും പൗരത്വം എടുത്തു കളയാനുള്ളതല്ല. ദേശീയ പൗരത്വ റജിസ്റ്ററുമായി ഇതിനു ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 370, പൗരത്വ നിയമം, മുത്തലാഖ് എന്നീ വിഷയങ്ങളിൽ ശക്തമായ തീരുമാനം എടുത്തതിന് നരേന്ദ്ര മോദിയെ യോഗി അഭിനന്ദിച്ചു. ബാലാക്കോട്ട് വ്യോമാക്രമണം പുതിയ ഇന്ത്യയെയാണ് സൂചിപ്പിക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ പാക് അധിനിവേശ കശ്മീർ നഷ്ടമാകുമെന്ന ഭീതിയിലാണ് പാക്കിസ്ഥാൻ.

അഭയാർഥികൾക്ക് ഇടം നൽകിയ പാരമ്പര്യമാണ് ഇന്ത്യയ്ക്കുള്ളത്. എന്നാൽ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കേണ്ടതുണ്ട്. അതിനാണ് പൗരത്വ നിയമം നടപ്പാക്കുന്നത്. അടിയന്തരാവസ്ഥ ഏർപ്പെടുത്തി ഭരണഘടനയെ ശ്വാസം മുട്ടിച്ച കോൺഗ്രസ് പാർട്ടിയ്ക്ക് ഭരണഘടനയുടെ പേരിൽ പൗരത്വ നിയമത്തെ എതിർക്കാനുള്ള തന്റേടമുണ്ടായെന്നും യോഗി വെല്ലുവിളിച്ചു.  

English summary: Congress attempts to mislead the nation; Yogi

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com