ADVERTISEMENT

കനൗജ് ∙ വാഹനാപകടത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കുന്നതിനിടെ സർക്കാർ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ അധിക്ഷേപിച്ച് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ കനൗജിലാണു സംഭവം. അപകടത്തില്‍ പരിക്കേറ്റവര്‍ക്കു നഷ്ടപരിഹാരം ലഭിച്ചില്ലെന്നു ബന്ധുക്കൾ പറയുന്നതിനിടെ, സംസാരിക്കാൻ ശ്രമിച്ച എമർജൻസി മെഡിക്കൽ ഓഫിസർ ഡി.എസ്.മിശ്രയോടാണ് അഖിലേഷ് കയർത്തു സംസാരിച്ചത്. ഇതിന്റെ വിഡിയോ എഎൻഐ ട്വീറ്റ് ചെയ്തു.

‘നിങ്ങൾ സംസാരിക്കരുത്, സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണു നിങ്ങൾ. പരുക്കേറ്റവരുടെ ബന്ധുക്കൾ പറഞ്ഞതിനോടു നിങ്ങളുടെ വിശദീകരണം ആവശ്യമില്ല. വളരെ ജൂനിയറായ ഒരു ഓഫിസറാണു നിങ്ങൾ. ചെറിയ ഒരാൾ. നിങ്ങള്‍ ആര്‍എസ്‌എസ്സില്‍ നിന്നോ ബിജെപിയില്‍ നിന്നോ ആയിരിക്കും. സര്‍ക്കാരിനുവേണ്ടി നിങ്ങള്‍ സംസാരിക്കേണ്ടതില്ല. മാറി നില്‍ക്കൂ. ഇവിടെ നിന്ന് എത്രയും പെട്ടെന്ന് പോകൂ.'- അഖിലേഷ് ഡോക്ടറോടു പറഞ്ഞു.

നഷ്ടപരിഹാരം ലഭിച്ചില്ലെന്നു കുടുംബാംഗങ്ങള്‍ പറഞ്ഞപ്പോള്‍, അവർ ചെക്ക് സ്വീകരിച്ചെന്നു പറയാനാണു താൻ ശ്രമിച്ചതെന്നു മിശ്ര പിന്നീടു മാധ്യമങ്ങളോടു പ്രതികരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ബസും ട്രക്കും കൂട്ടിയിടിച്ചു തീപിടിച്ച് 20 പേര്‍ മരിച്ചിരുന്നു. 21 പേർ പരുക്കുകളോടെ ആശുപത്രിയിലാണ്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഖിലേഷിന്റെ പാര്‍ട്ടി 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു മുഖ്യമന്ത്രി ആദിത്യനാഥ് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം അനുവദിച്ചിരുന്നു.

English Summary: "You Could Be From RSS, BJP": Akhilesh Yadav Asks Doctor To Leave Ward

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com