എസി ബസുകളുടെ പെർമിറ്റ്: കേന്ദ്ര തീരുമാനത്തിനെതിരെ കേരളം

rta-bus
SHARE

തിരുവനന്തപുരം∙ എസി  ബസുകൾക്കു പെർമിറ്റ് എടുത്തുകളഞ്ഞ് കേന്ദ്രസർക്കാർ ഇറക്കിയ വിജ്ഞാപനം നടപ്പാക്കുമ്പോൾ യാത്രക്കാരനു നേട്ടവും സംസ്ഥാന സർക്കാരിനു കോട്ടവും. കേരളത്തിനുള്ളിലും പുറത്തക്കുമുള്ള ബസ് സർവീസുകൾ മികച്ചതാവും.

എണ്ണത്തിലും ഗുണത്തിലും മികവ് പ്രകടമാകും. സംസ്ഥാനത്തിനുള്ളിൽ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട്  സ്വകാര്യ എസി  ബസുകളുടെ സർവീസ് വർധിക്കുമ്പോൾ കാറുകളുടെ എണ്ണവും ഇന്ധനച്ചെലവും കുറയും. അതേസമയം കെഎസ്ആർടിസിക്കു കൂടുതൽ ഏസി ബസുകൾ നിരത്തിലിറക്കാനും കൂടുതൽ മികച്ച സർവീസ് നൽകാനും കഴിയുന്നില്ലെങ്കിൽ വലിയ വരുമാന നഷ്ടമുണ്ടാവും.  

വെള്ളിയാഴ്ച ഗതാഗത മന്ത്രി വിളിച്ചു ചേർക്കുന്ന യോഗത്തിൽ കരട് വിജ്ഞാപനത്തിനെതിരെ കടുത്ത എതിർപ്പ് കേന്ദ്രത്തെ അറിയിക്കാൻ തീരുമാനമുണ്ടാവും. വിജ്ഞാപനത്തെ സംസ്ഥാനങ്ങൾ എതിർത്താൽ എങ്ങനെ നേരിടണം എന്ന് ആലോചിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ഇന്ന് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചിരുന്നു.

നിലവിൽ ഏകദേശം  ആയിരം ബസുകൾ കേരളത്തിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്കു സർവീസ് നടത്തുന്നുണ്ട്. പെർമിറ്റ് ഇല്ലാതാകുന്നതോടെ കൂടുതൽ എസി ബസുകൾ സംസ്ഥാനന്തര സർവീസും നടത്തും.കേന്ദത്തിന്റെ ഒരു രാജ്യം ഒരു നികുതി എന്ന തീരുമാനം കൂടി നടപ്പിലാകുന്നതോടെ ബസുകൾ കടന്നുപോകുന്ന ഒരോ സംസ്ഥാനത്തും നികുതി നൽകണമെന്ന നിയമവും ഇല്ലാതാകും. ഇപ്പോൾ തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്കു  പോകുന്ന ബസുകൾ മൂന്നു സംസ്ഥാനങ്ങളിലായി ഒരു ക്വാർട്ടറിൽ ( മൂന്നു മാസം)ഏകദേശം നാലര ലക്ഷം രൂപ നികുതി നൽകുന്നുണ്ട്.

ഏകീകൃത റോഡ് നികുതി നടപ്പാകുമ്പോൾ ടിക്കറ്റ് നിരക്കിലും ഗണ്യമായ കുറവുണ്ടാകും. 20  മുതൽ 25 വരെ ശതമാനം കുറയ്ക്കാനാകുമെന്നു ഇന്റർ സ്റ്റേറ്റ് ബസ് ഓപറേറ്റേഴ്സ്  അസോസിയേഷൻ പ്രസിഡന്റ് മനോജ് പടിക്കൽ മനോരമയോടു പറഞ്ഞു. നികുതി ഇനത്തിൽ സംസ്ഥാന ഖജാവിന് ഉണ്ടാകുന്ന നഷ്ടം നികത്താൻ  സംസ്ഥാനം പുതിയ നികുതി കൊണ്ടുവന്നു കൂടായ്കയില്ല.. കുറഞ്ഞതു 22 പുഷ്ബാക് സീറ്റും 4 എമർജൻസി എക്സിസ്റ്റുമുള്ള എഐഎസ് നിലവാരത്തിലുള്ള ബസുകൾക്കാണു കേന്ദ്രമോട്ടോർ വാഹന മന്ത്രാലയം ഇളവ് അനുവദിച്ചത്. 

English Summary : AC Buses permit issue

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA