ADVERTISEMENT

ന്യൂഡല്‍ഹി ∙ ആർട്ടിക്കിൾ 370 റദ്ദാക്കിയതു ചരിത്രപരമായ ചുവടുവയ്പാണെന്നും ജമ്മു കശ്മീരിനെ മുഖ്യധാരയുമായി സംയോജിപ്പിക്കാൻ ഇതു സഹായിക്കുമെന്നും കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ. 72–ാം ആർമി ദിനത്തിന്റെ ഭാഗമായി ഡൽഹിയിലെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 കഴിഞ്ഞ ഓഗസ്റ്റിലാണു കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞത്.

പടിഞ്ഞാറുള്ള അയൽക്കാർ (പാക്കിസ്ഥാൻ) നേതൃത്വം നൽകുന്ന നിഴൽയുദ്ധത്തെ തടസ്സപ്പെടുത്താനും സർക്കാർ തീരുമാനം സഹായിക്കും. ഭീകരതയോട് ഇന്ത്യൻ സൈന്യം യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ല. ഭീകരതയ്ക്കു ചുട്ട മറുപടി നൽകാൻ നമ്മുടെ കയ്യിൽ നിരവധി മാർഗങ്ങളുണ്ട്. ഭാവിയിലെ യുദ്ധങ്ങൾക്കായി, നേരിട്ടും അല്ലാത്തതുമായ, സൈന്യത്തെ സജ്ജമാക്കുന്നതിലാണു ശ്രദ്ധയെന്നും ജനറൽ നരവനെ പറഞ്ഞു.

English Summary: "Scrapping Of Article 370 Historic Step": Army Chief MM Naravane

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com