സാമ്പത്തിക ക്രമക്കേട്, വ്യാജരേഖ തയാറാക്കൽ: സുഭാഷ് വാസുവിനെതിരെ നടപടി ഉറപ്പായി

Subhash Vasu
സുഭാഷ് വാസു
SHARE

ആലപ്പുഴ ∙ സുഭാഷ് വാസുവിനെതിരെ ബിഡിജെഎസ് നടപടി ഉറപ്പായി. ചേർത്തലയിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിനു ശേഷം പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 20നു വീണ്ടും കൗൺസിൽ യോഗം ചേർന്നു തീരുമാനമെടുക്കും.

സുഭാഷ് വാസു കോടിക്കണക്കിനു രൂപ തട്ടിയെന്നും വ്യാജരേഖയുണ്ടാക്കി എന്നുമാണു പാർട്ടി ആരോപിക്കുന്നത്. നടപടിയെടുക്കാതിരിക്കാനുള്ള കാരണം കാണിക്കാൻ സുഭാഷ് വാസുവിനു നോട്ടിസ് നൽകി. മറുപടി കിട്ടിയാൽ അടുത്ത യോഗത്തിൽ പരിഗണിക്കും.

English Summary: BDJS will take Action against Subhash Vasu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA