കോഴിക്കോട് ബീച്ച് ആശുപത്രി അഴിമതി: തുടരന്വേഷണത്തിന് ഉത്തരവ്

T.O. Sooraj
ടി.ഒ. സൂരജ്
SHARE

കോഴിക്കോട്∙ ബീച്ച് ആശുപത്രി അഴിമതിയുമായി ബന്ധപ്പെട്ടു പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജ് പ്രതിയായ കേസിൽ തുടരന്വേഷണം നടത്താൻ കോഴിക്കോട് വിജിലൻസ് കോടതിയുടെ ഉത്തരവ്. നേരത്തേ കേസിലെ രണ്ടാം പ്രതിയായ സൂരജിനെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയ നടപടി തള്ളിയാണു കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

ബീച്ച് ആശുപത്രിയിലേക്ക് ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതിയുമായി ബന്ധപ്പെട്ടു നേരത്തേ പരാതി ഉയർന്നിരുന്നു. 2012ലാണ് ഇതുമായി ബന്ധപ്പെട്ട കേസ് വരുന്നത്. കേസ് അന്വേഷിച്ച വിജിലൻസ് പക്ഷേ, ടി.ഒ. സൂരജിനെയും ഒന്നാം പ്രതിയായ അന്നത്തെ ആശുപത്രി സൂപ്രണ്ട് ഡോ വിജയനെയും പ്രതിപട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു. ഈ കേസിൽ മൂന്നും നാലും പ്രതികളായവർ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ഇപ്പോൾ സമർപ്പിച്ച ഹർജിയിലാണ് കേസ് വീണ്ടും അന്വേഷിക്കാൻ കോടതി ഉത്തരവിട്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA