കുറ്റിപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച് 2 പേർ മരിച്ചു; രണ്ടു പേരുടെ നില ഗുരുതരം

accident2
അപകടത്തിൽ തകർന്ന ലോറി
SHARE

കുറ്റിപ്പുറം ∙ ദേശീയപാതയിലെ കുറ്റിപ്പുറം പാണ്ടികശാലയിൽ കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് 2 കർണാടക സ്വദേശികൾ മരിച്ചു. കർണാടക ഇരിയൂർ സ്വദേശിയും നഗരസഭാ കൗൺസിലറുമായ പാണ്ഡുരംഗ (34), പ്രഭാകർ (50) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന 6 പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ 2 പേരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

accident3
അപകടത്തിൽ തകർന്ന കാർ

ഇന്നലെ രാത്രി പന്ത്രണ്ടോടെ കുറ്റിപ്പുറത്തിനും വളാഞ്ചേരിക്കുമിടയിലെ പാണ്ടികശാല ഇറക്കത്തിലായിരുന്നു അപകടം. കർണാടകയിൽ നിന്ന് എറണാകുളത്തേക്ക് വിനോദ സഞ്ചാരത്തിനായി പോകുകയായിരുന്നവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി കാറിനെ ഇടിച്ചശേഷം ഏറെദൂരം നിരക്കിക്കൊണ്ടുപോയാണ്‌ നിന്നത്.

English Summary: Car accident in Kuttippuram, two Karnataka natives died

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA