ബിജെപി റാലിക്കെതിരെ ‘കടയടപ്പ് ആഹ്വാനം’; പത്തോളം പേർക്കെതിരെ കേസ്

Kozhikode
SHARE

കുറ്റ്യാടി∙ ബിജെപിയുടെ സിഎഎ വിശദീകരണ റാലിക്കെതിരെ കടയടപ്പിന് ആഹ്വാനം നൽകിയ പത്തോളം പേർക്കെതിരെ കുറ്റ്യാടി പൊലീസ് കേസെടുത്തു. കലാപമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചെന്ന കുറ്റം ചുമത്തി തളിയിൽ സ്വദേശി മുഹമ്മദ്‌ ഉൾപ്പെടെ കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരെയാണ് കേസ്.

മുഹമ്മദിനെയും മറ്റൊരാളെയും അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. ബിജെപി പ്രകടനത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിനു നൂറോളം പേർക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു. ഡിവൈഎഫ്ഐ, യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരുടെ പരാതിയെ തുടർന്നായിരുന്നു ഇത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA