മലപ്പുറത്ത് കോളജ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

malappuram-map
SHARE

മലപ്പുറം ∙ കോളജ് വിദ്യാർഥിയെ താമസ സ്ഥലത്തു മരിച്ച നിലയിൽ‌ കണ്ടെത്തി. കൊണ്ടോട്ടി വിക്ടോറിയ കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിയായ കൊല്ലം പത്തനാപുരം സ്വദേശി സുല്ലു ജോർജാണ് (20) മരിച്ചത്. കോളജിനു സമീപത്തെ ഫ്ലാറ്റിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. മകനെ ഫോണില്‍ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന വീട്ടുകാരുടെ പരാതിയെത്തുടർന്നു ബുധനാഴ്ച രാവിലെ കോളജ് അധികൃതർ ഫ്ലാറ്റിലെത്തിയപ്പോഴാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

English Summary: College student found dead at Malappuram

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA