ടോൾപ്ലാസകളിൽ ഫാസ്‍ടാഗ് നിർബന്ധം; കുരുങ്ങി വലഞ്ഞ് പാലിയേക്കര

walayar-toll-plaza
വാളയാർ ടോൾ പ്ലാസയിൽ നിന്നുള്ള ദൃശ്യം
SHARE

തൃശൂർ ∙ ദേശീയപാതയിലെ ടോള്‍ ബൂത്തുകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കി. ഇതിന്റെ ഭാഗമായി ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള ടോള്‍ ഗേറ്റുകളുടെ എണ്ണം കുറച്ചു. എറണാകുളത്തെ കുമ്പളം ടോള്‍ പ്ലാസയില്‍ രണ്ടുവരികള്‍ മാത്രമാണ് ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നത്. തൃശൂര്‍ പാലിയേക്കരയില്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളെ ഒരു ഗേറ്റില്‍ക്കൂടി മാത്രമാണ് കടത്തിവിടുന്നത്. ഇവിടെ വാഹനങ്ങളുടെ വന്‍ നിരയുണ്ട്. ഫാസ്ടാഗ് ലെയ്നുകള്‍ ഏറെക്കുറെ ഒഴിഞ്ഞുകിടക്കുകയുമാണ്. ഇത് യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിനിടയാക്കി. ടോള്‍ കടക്കാന്‍ കിലോമീറ്ററുകളോളം വാഹനങ്ങള്‍ കാത്തുകിടക്കുകയാണ്. കുമ്പളത്ത് തിരക്ക് കുറയ്ക്കാന്‍ മുന്‍കൂര്‍ ടോക്കണ്‍ നല്‍കുന്നുണ്ട്.

fastag3
തൃശ്ശുരിലെ ഗതാഗതക്കുരുക്ക്, ചിത്രം: ഉണ്ണി കോട്ടയ്ക്കൽ

വാളയാറിൽ ഗതാഗത കുരുക്ക്

fastag2
തൃശൂരിലെ ഗതാഗതക്കുരുക്ക്. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ

ഫാസ്ടാഗ് സംവിധാനം പൂർണ തോതിലായ ആദ്യ ദിവസം വാളയാർ ടോൾ പ്ലാസയിൽ വൻ ഗതാഗത കുരുക്ക്. ഫാസ്ടാഗ് പതിക്കാത്ത ട്രാക്കിലൂടെ വാഹനങ്ങൾ കൂടിയതോടെ കിലോമീറ്ററുകളോളം വാഹന നിര നീണ്ടു. പൊങ്കൽ അവധി ദിവസമായിട്ടും വൻ വാഹന നിരയാണുള്ളത്.

fastag1
വാഹനങ്ങളുടെ നീണ്ട ക്യൂ, ചിത്രം: ഉണ്ണി കോട്ടയ്ക്കൽ

ഗതാഗതം നിയന്ത്രണ വിധേയമാക്കാൻ സാധിക്കാത്തതിനാൽ രാവിലെ 10.40നു ശേഷം ഫാസ്ടാഗ് ഇല്ലാത്ത ട്രാക്ക് രണ്ടെണ്ണമാക്കേണ്ടി വന്നു. നിലവിൽ ആകെയുള്ള 5 ട്രാക്കുകളിൽ 2 ട്രാക്കുകൾ നോൺ ഫാസ്ടാഗ് സംവിധാനമാണുള്ളത്.

English Summary: Fastag mandatory from today

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA