ADVERTISEMENT

ന്യൂഡൽഹി∙ രാജ്യാന്തര ഇടപെടലുകളിൽ നീതിപൂർവകവും ക്രിയാത്മകവുമായ നിലപാടാണ് ഇന്ത്യ എക്കാലത്തും സ്വീകരിച്ചിട്ടുള്ളതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. പഴയ പ്രതിച്ഛായയുടെ തടവിൽ നിന്ന് ഇന്ത്യ മുന്നേറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയല്ല, ഇടപെട്ടു തീരുമാനമെടുക്കലാണ് ഇന്ത്യ സ്വീകരിക്കുന്ന നയം. ആരെയെങ്കിലും തകർക്കാനോ ലാഭേച്ഛയിൽ അധിഷ്ഠിതമായതോ അല്ല ഇന്ത്യയുടെ നിലപാടുകൾ. എങ്കിലും ഭീകരതയ്ക്കെതിരെ അതിശക്തമായ നിലപാടുകൾ ഇന്ത്യ സ്വീകരിക്കുമെന്നും 'റെയ്സിന ഡയലോഗ്' രാജ്യാന്തര സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ചൈനയും ഇന്ത്യയും തമ്മിൽ നിർണായക വിഷയങ്ങളിൽ സമവായത്തിലെത്തേണ്ടത് അത്യാവശ്യമാണ്. ബന്ധങ്ങൾ അവതാളത്തിലാകുന്നത് ഇരു രാജ്യങ്ങൾക്കും താൽപര്യമില്ല. ഇന്ത്യ–ചൈന ബന്ധം അനന്യമാണ്. ഉയർച്ചയിലേക്കു കുതിക്കുന്ന 2 രാജ്യങ്ങൾ ഒരുമിച്ചു നിൽക്കേണ്ടത് ആവശ്യമാണ്. പ്രവൃത്തിക്കുന്നതിലപ്പുറം നമ്മൾ സംസാരിച്ചിരുന്നഒരു കാലമുണ്ടായിരുന്നു. അതു മാറുകയാണ്. ഭീകരവാദത്തോട് അതി ശക്തമായ നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത്.

ആർസിഇപി കരാറിന് ഇന്ത്യ വാതിൽ കൊട്ടിയടച്ചിട്ടില്ലെന്നും ജയശങ്കർ പറഞ്ഞു. കരാറിൽ നിന്ന് ഇന്ത്യ പിന്മാറിയത് വിശദമായ ആലോചനകൾക്കു ശേഷമാണ്. കരാറിനെ സാമ്പത്തികവും വ്യാപാരതലത്തിലുമുള്ള മെച്ചങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തും. ഇന്ത്യയും യുഎസും ഒരുമിച്ചു നിൽക്കാത്ത ഒരു മേഖലയും ഇപ്പോഴില്ല. ഇറാൻ–യുഎസ് തർക്കങ്ങൾ എന്താവുമെന്നത് അതിലേർപ്പെട്ട രാജ്യങ്ങളുടെ നിലപാടുകളാണ് തീരുമാനിക്കുക. 

English Summary: India and China Don't Have a Choice But to Get Along With Each Other, Says Jaishankar at Raisina Dialogue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com