എസ്എസ്ഐയുടെ കൊലപാതകം: പ്രതികളുടെ കേരള ബന്ധം പരിശോധിച്ച് പൊലീസ്

asi-murder-case-4
മരിച്ച എഎസ്ഐ വിൽസൻ, കേസിലെ പ്രതികൾ
SHARE

തിരുവനന്തപുരം∙ കളിയിക്കാവിളയിൽ എസ്എസ്ഐയെ വെടിവച്ചുകൊന്ന കേസിൽ പ്രതികളെ ചോദ്യം ചെയ്യാൻ തമിഴ്നാട് പൊലീസ്  കർണാടകയിലെത്തി. കർണാടകയിൽ കേസുള്ളതിനാൽ പ്രതികളെ ഉടൻ തമിഴ്നാട് പൊലീസിനു കൈമാറില്ലെന്നാണു വിവരം.

അതേസമയം പ്രതികളുടെ കേരള ബന്ധം കേരള പൊലീസും പരിശോധിക്കുന്നുണ്ട്. വിവരങ്ങൾ ഉടൻ കൈമാറാൻ തമിഴ്നാട് പൊലീസിനോട് ആവശ്യപ്പെട്ടു. കേരള ബന്ധം ബോധ്യപ്പെട്ടാൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനും തീരുമാനിച്ചു. കേസിലെ പ്രതികളായ മുഹമ്മദ് ഷമീം, തൗഫീക്ക് എന്നിവരെ ചൊവ്വാഴ്ച കർണാടകയിലെ ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽനിന്നു പൊലീസ് പിടികൂടിയിരുന്നു.

ബെംഗളൂരുവിൽനിന്നു പിടികൂടിയ ഇജാസ് ബാഷയെ ചോദ്യം ചെയ്തപ്പോഴാണു ഇവരെക്കുറിച്ചു നിർണായക വിവരങ്ങൾ ലഭിച്ചത്. പ്രതികൾ ഉപയോഗിച്ച തോക്ക് മുംബൈയിൽനിന്നു കൊണ്ടുവന്നതാണെന്നു തമിഴ്നാട് ക്യൂ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന്റെ ആസൂത്രണം കേരളത്തിലാണെന്നാണു സൂചന.

English Summary: Kaliyikkavila ASI murder case: Tamilnadu police reach Karnataka to question accused

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA