എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ മകൻ വിവാഹിതനായി

premachandran-son-marriage
എൻ.കെ പ്രേമചന്ദ്രൻ എംപിയുടെ മകന്റെ വിവാഹത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ
SHARE

കൊല്ലം ∙ കൊല്ലം ബൈപാസ് റോഡിന്റെ പൂർത്തീകരണത്തിന് അക്ഷീണം പ്രയത്നിച്ചു സഫലമാക്കിയ എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ മകന്റെ വിവാഹം ബൈപാസ് ഉദ്ഘാടനത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ. അതും ബൈപാസ് റോഡിലെ വിവാഹ ഓഡിറ്റോറിയത്തിൽ.

ബൈപാസ് ഉദ്ഘാടന ചടങ്ങിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പുറമെ അന്നത്തെ കേരള ഗവർണർ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ പങ്കെടുത്തെങ്കിൽ പ്രേമചന്ദ്രന്റെ മകന്റെ വിവാഹത്തിന് ഇപ്പോഴത്തെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ എത്തി. മന്ത്രിമാർ, രാഷ്ട്രീയ-മത-സാമുദായിക-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ വിവാഹചടങ്ങിൽ പങ്കെടുത്തു. 

കഴിഞ്ഞ വർഷം ജനുവരി 15 നായിരുന്നു നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്ന കൊല്ലം ബൈപാസിന്റെ കല്ലുംതാഴം - കാവനാട് ഭാഗം പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം. ഇതിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന ഇന്നു എൻ.കെ പ്രേമചന്ദ്രൻ എംപിയുടെ ഏകമകൻ കാർത്തിക്കിന്റെ വിവാഹം നടന്നതു യാദൃശ്ചികമായി. ചങ്ങനാശ്ശേരി ജ്യോതിസിൽ ജ്യോതീന്ദ്രബാബുവിന്റെയും ജയലക്ഷ്മിയുടെയും മകൾ കാവ്യയാണു കാർത്തിക്കിന്റെ വധു. 

English Summary: NK Premachandran's son's marriage

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA