ADVERTISEMENT

ലക്നൗ∙ യുപിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളിൽ അക്രമമുണ്ടാക്കിയതു സംഘപരിവാർ അണികളാണെന്നു വിവിധ രാഷ്ട്രീയ കക്ഷികളും പൊലീസ് മർദനത്തിന് ഇരയായ സാമൂഹിക പ്രവർത്തകരുമടങ്ങിയ വസ്തുതാന്വേഷണ സംഘം. വൈകുന്നേരം വരെ സമാധനപരമായി നടന്ന സമരത്തിലേക്കു നുഴഞ്ഞു കയറിയ അപരിചിതരാണ് കുഴപ്പങ്ങളുണ്ടാക്കിയത്.

സമരത്തിനിടെ പിടികൂടിയവർക്കെതിരെ മൂന്നാഴ്ച കഴിഞ്ഞിട്ടും തെളിവു ഹാജരാക്കാൻ യുപി സർക്കാരിനു കഴിഞ്ഞിട്ടില്ല. ഇപ്പോൾ പൊലീസ് മിത്ര എന്ന പേരിൽ വൊളന്റിയർമാരെ മാനദണ്ഡങ്ങളില്ലാതെ നിയമിക്കുകയാണ്. ആരെയാണ് ഇങ്ങനെ നിയമിക്കുന്നത് എന്നത് വ്യക്തമാണെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, എൽജെഡി നേതാവ് ശരദ് യാദവ്, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, ആർജെഡി നേതാവ് മനോജ് ഝാ, യുപിയിലെ സാമൂഹിക പ്രവർത്തകരായ എസ്.ആർ. ധാരാപുരി, ദീപക് കബീർ, പവൻ റാവു അംബേദ്കർ എന്നിവർ വിലയിരുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com