ADVERTISEMENT

ന്യൂഡൽഹി∙ മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന ഇന്ത്യയുടെ ആദ്യ ദൗത്യമായ ഗഗൻയാനിലേക്കുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട നാലുപേർക്കുള്ള വിദഗ്ധ പരിശീലനം റഷ്യയിൽ. ഈ മാസം മൂന്നാം വാരത്തിൽ തുടങ്ങുന്ന പരിശീലനത്തിന്റെ കാലയളവ് 11 മാസമായിരിക്കുമെന്നു കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. റഷ്യയിൽനിന്നു മടങ്ങിയെത്തുന്ന ബഹിരാകാശ യാത്രികർക്ക് ഐഎസ്ആർഒ തയാറാക്കിയ മൊഡ്യൂളിലും പരിശീലനം നൽകും.

ഗഗൻയാൻ മൊഡ്യൂൾ പ്രവർത്തിപ്പിക്കാനും അറ്റകുറ്റപ്പണികൾ നടത്താനുമുള്ള പരിശീലനമാണ് ഐഎസ്ആർഒ നൽകുക. രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയതിന്റെ 75–ാം വാർഷികത്തിന്റെ ഭാഗമായാണു ബഹിരാകാശ പദ്ധതി. 10,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന സ്വപ്നപദ്ധതിക്ക് ബാഹുബലി ജിഎസ്എൽവി മാർക്ക് ത്രീ വിക്ഷേപണ വാഹനമായിരിക്കും ഉപയോഗിക്കുക.

English Summary: 4 astronauts selected for Gaganyaan to get 11-month training in Russia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com