ADVERTISEMENT

തിരുവനന്തപുരം∙ തദ്ദേശവാര്‍ഡ് വിഭജനത്തിന് നിയമനിര്‍മാണത്തിന് ആലോചന. നടപടികള്‍ സങ്കീര്‍ണമെന്നാണ് വിലയിരുത്തല്‍. വാര്‍ഡ് വിഭജനം തടഞ്ഞ കേന്ദ്ര സെന്‍സസ് കമ്മിഷണറുടെ ഉത്തരവാണ് പ്രധാന തടസം. സംസ്ഥാനത്ത് ഭരണപ്രതിസന്ധിയില്ലെന്ന് മന്ത്രി എ.കെ. ബാലന്‍ അവകാശപ്പെട്ടു. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ തര്‍ക്കമില്ലെന്നും പ്രതിപക്ഷം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഓര്‍ഡിനന്‍സ് ഒപ്പിടാന്‍ വൈകുന്നതില്‍ പുതുമയില്ല. നിയമസഭയില്‍ വച്ചാല്‍ പോരേ എന്നാണ് ഗവര്‍ണര്‍ ചോദിച്ചതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം തദേശവാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് അംഗീകരിക്കരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇടതുമുന്നണിയുടെ രാഷ്ട്രീയനേട്ടത്തിനാണ് വാര്‍ഡ് വിഭജനം. ഒപ്പിടരുതെന്ന ആവശ്യവുമായി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. കുട്ടനാട് തിരഞ്ഞെടുപ്പിന് മുൻപ് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കരുതെന്ന ഗൂഢലക്ഷ്യമാണ് സര്‍ക്കാരിനുള്ളതെന്ന് അനില്‍ അക്കര എംഎല്‍എ പ്രതികരിച്ചു.

English Summary : Minister A K Balan on Governor Arif Mohammed Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com