ADVERTISEMENT

തിരുവനന്തപുരം ∙ ഭരണകൂടത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് കളിയിക്കാവിളയിൽ എസ്എസ്ഐയെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ. സംഘടനയുടെ ആശയങ്ങൾ നടപ്പിലാക്കാനും ശക്തി തെളിയിക്കാനുമാണ് കൊലപാതകം നടത്തിയതെന്നും പ്രതികളായ തൗഫീക്കും അബ്ദുൽ ഷമീമും ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കന്യാകുമാരി എസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.

പ്രതികൾ പ്രവർത്തിക്കുന്ന സംഘടനയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിൽ ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. സംഘത്തിന് ഐഎഎസ് പോലുള്ള രാജ്യാന്തര ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ഇവർക്ക് തോക്ക് കൈമാറിയശേഷം ബെംഗളൂരുവിൽ അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് കർണാടക പൊലീസിന് ഈ വിവരം ലഭിച്ചത്. വിതുര നിവാസിയായ സെയ്താലി അടക്കം 17 പേർ കേസിൽ പ്രതികളാണെന്ന് പൊലീസ് പറയുന്നു. സെയ്താലി ഒളിവിലാണ്. ഉഡുപ്പിയിൽനിന്നാണ് കഴിഞ്ഞ ദിവസം അബ്ദുൽ ഷമീമും തൗഫീക്കും അറസ്റ്റിലായത്.

English Summary: Kaliakkavilai ASI Murder; it is the part of fight against administration, says accused's

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com