ADVERTISEMENT

തിരുവനന്തപുരം ∙ ദേശീയ ജനസംഖ്യാ കണക്കെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. വിവരശേഖരണത്തിന് തഹസില്‍ദാര്‍മാര്‍ നോട്ടിസ് ഇറക്കിയതിനു പിന്നാലെയാണ് ഉത്തരവ്. ആശയക്കുഴപ്പമുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. റവന്യു വകുപ്പ് ദേശീയ ജനസംഖ്യാ കണക്കെടുപ്പിനുള്ള നടപടി ആരംഭിച്ചെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു.

ജനസംഖ്യാ റജിസ്റ്ററിനുള്ള നടപടികള്‍ തുടങ്ങുന്നതായി കാണിച്ച് താമരശേരി, കോട്ടയം തഹസില്‍ദാര്‍മാര്‍ നല്‍കിയ നോട്ടിസാണ് വിവാദമായത്. വിവരശേഖരണത്തിന് അധ്യാപകരെ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനാധ്യാപകര്‍ക്കും സ്കൂള്‍ പ്രിൻസിപ്പല്‍മാര്‍ക്കുമാണ് നോട്ടിസ് നൽകിയത്. മനോരമ ന്യൂസ് വാര്‍ത്ത പുറത്തുവിട്ടതിനു പിന്നാലെ റവന്യു വകുപ്പിന്റെ നടപടികള്‍ വിലക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയായിരുന്നു.

ഈ മാസം 13നാണ് താമരശേരി തഹസില്‍ദാര്‍ ജനസംഖ്യാ റജിസ്ട്രിക്കായുള്ള നടപടികള്‍ തുടങ്ങുന്നതായി കാണിച്ച് സ്കൂളുകള്‍ക്ക് നോട്ടിസ് അയച്ചത്. ഇതുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് അധ്യാപകരെ ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം. ജനസംഖ്യാ റജിസ്ട്രിക്കുള്ള നടപടികള്‍ നിര്‍ത്തിവച്ചെന്നു സര്‍ക്കാര്‍ പറയുമ്പോള്‍ തന്നെയാണ് ഇത്തരത്തിലൊരു നടപടി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായത്.

2021ലെ ജനസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ കലക്ട്രേറ്റിൽ നിന്നു നിര്‍ദേശമുണ്ടായിരുന്നു. ഏപ്രില്‍ 15നും മേയ്29 നും ഉള്ളില്‍ വിവരശേഖരണം പൂര്‍ത്തിയാക്കണം. ഇതിനാണ് സ്കൂള്‍ അവധിക്ക് മുന്‍പ് നോട്ടിസ് അയച്ചത്. എന്നാല്‍ സെന്‍സസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നു കഴിഞ്ഞ വര്‍ഷം നവംബര്‍ 11 ലഭിച്ച നോട്ടിസ് പകര്‍ത്തിയപ്പോള്‍ തെറ്റുപറ്റിയതാണെന്നും ഇതു ശ്രദ്ധയില്‍പ്പെട്ട ഉടന്‍ നോട്ടിസ് അയക്കുന്നതു നിര്‍ത്തിവച്ചെന്നുമാണ് തഹസില്‍ദാര്‍ നല്‍കുന്ന വിശദീകരണം.

English Summary: Kerala Government Notification to Stop NPR Procedures
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com