ADVERTISEMENT

തിരുവനന്തപുരം ∙ തദ്ദേശവാർഡുകളുടെ എണ്ണം കൂട്ടാനുള്ള ഓർഡിനൻസ് വീണ്ടും ഗവർണർക്ക് അയക്കേണ്ടതില്ലെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചു. ഓർഡിനൻസിനു പകരം നിയമ നിർമാണം നടത്താവുന്നതാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ബില്ലായി സഭയിൽ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. ഈ മാസം 31നാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്.

വാർഡുകളുടെ എണ്ണം കൂട്ടാനുള്ള ഓർഡിനൻസിൽ ഒപ്പിടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസമ്മതിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ നിയമസഭ ചേരാമെങ്കിൽ ഈ നിയമം പാസാക്കാനും സഭ ചേർന്നുകൂടെയെന്നാണ് ഗവർണറുടെ നിലപാട്.

English Summary: Local body seats ordinance; not need to send again, legal advise to Govt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com