ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ച് ലോകമാന്യ തിലക് എക്സ്പ്രസ് പാളംതെറ്റി; 25 പേർക്ക് പരുക്ക്

Train
SHARE

കട്ടക്ക് ∙ ലോകമാന്യ തിലക് എക്സ്പ്രസ് ചരക്കു തീവണ്ടിയുമായി കൂട്ടിയിടിച്ച് പാളംതെറ്റി. ഒഡിഷയിലെ കട്ടക്കിൽ രാവിലെ ഏഴോടെയാണ് അപകടം. എട്ടു കോച്ചുകളാണു പാളം തെറ്റിയതെന്നു റെയിൽവെ അധികൃതരെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. 25 പേർ‌ക്കു പരുക്കേറ്റെന്നാണു പ്രാഥമിക റിപ്പോർട്ട്. യാത്രക്കാരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തു കനത്ത മഞ്ഞ് ആയിരുന്നെന്നും ഇതാണോ അപകട കാരണമെന്നു വ്യക്തമല്ലെന്നും അധികൃതർ പറഞ്ഞു.

English Summary: Coaches Of Lokmanya Tilak Express Derail In Odisha, Many Injured

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA