ADVERTISEMENT

ന്യൂഡൽഹി∙ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് രണ്ട് ഹർജികൾ സുപ്രീം കോടതിയിൽ സമർപ്പിച്ചു. എൻപിആർ (നാഷനൽ പോപ്പുലേഷൻ റജിസ്റ്റർ) നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ആദ്യത്തെ ഹർജിയിൽ ലീഗ് ആവശ്യപ്പെടുന്നത്. എൻപിആറിന് എന്‍ആര്‍സിയുമായി (നാഷനൽ റജിസ്റ്റർ ഓഫ് സിറ്റിസൺസ്) ബന്ധമുണ്ടോ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം.

ദേശീയ തലത്തിൽ ദേശീയ പൗര റജിസ്റ്റർ നടപ്പിലാക്കാനുള്ള ആലോചനകൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടോ? ദേശീയ പൗര റജിസറ്റർ നടപ്പാക്കുന്നതിന് മുന്നോടിയായാണ് എൻപിആർ നിലവിൽ വരുന്നതെന്ന ആശങ്ക ഉയരുന്നുണ്ട്. അക്കാര്യത്തിൽ കേന്ദ്ര സർക്കാർ വ്യക്തത വരുത്തണമെന്നും ഹർജിയിലുണ്ട്. വ്യക്തത വരുത്തുന്നതുവരെ നടപടികളുമായി മുന്നോട്ടു പോകാൻ കേന്ദ്ര സർക്കാരിനെ അനുവദിക്കരുതെന്നാണ് ആദ്യ ഹർജിയിൽ ആവശ്യപ്പെടുന്നത്.

പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വരുത്താൻ രാഷ്ട്രപതി ഒപ്പിട്ട വിജ്ഞാപനം കേന്ദ്ര സർക്കാർ ഇറക്കുകയുണ്ടായി. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ കോടതിയുടെ പരിഗണനയിൽ നിൽക്കുന്ന സാഹചര്യത്തിൽ ഈ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാണ് രണ്ടാമത്തെ ഹർജിയിലെ ആവശ്യം.

English Summary : Is NPR related to NRC ? Muslim league petition in Supreme Court that questions Central Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com