ADVERTISEMENT

മുംബൈ ∙ എ.െക.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റില്ലെന്ന് എന്‍സിപി നേതൃത്വം. എന്‍സിപി സംസ്ഥാന അധ്യക്ഷനായി ടി.പി.പീതാംബരനെ നിയമിച്ചു. നിലവില്‍ താല്‍ക്കാലിക അധ്യക്ഷനാണ്. മുംബൈയില്‍ കേന്ദ്രനേതൃത്വം വിളിച്ച യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍.

നിലവിലെ സാഹചര്യത്തില്‍ മന്ത്രിയെ മാറ്റുന്നത് പാര്‍ട്ടിയ്ക്ക് ഗുണകരമാകില്ല എന്ന വിലയിരുത്തലിലാണ് എ.കെ ശശീന്ദ്രൻ തുടരട്ടെ എന്ന തീരുമാനമെടുത്തത്. എംഎൽഎയായി തുടരുന്നതിൽ തൃപ്തനാണെന്നു മാണി സി.കാപ്പൻ യോഗത്തിൽ അറിയിച്ചു. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് എട്ടംഗ കോര്‍ കമ്മിറ്റിയെയും നിയോഗിച്ചു.

English Summary: AK Saseendran Will Contines as Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com