ADVERTISEMENT

തിരുവനന്തപുരം∙ മുൻ ഡിജിപി ടി.പി. സെന്‍കുമാറും എസ്എൻഡിപി മാവേലിക്കര യൂണിയൻ മുന്‍ പ്രസിഡന്റ് സുഭാഷ് വാസുവും ചേർന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ വാക്കുതര്‍ക്കം. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോടു സെന്‍കുമാര്‍ അപമര്യാദയായി പെരുമാറി. മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യത്തിൽ പ്രകോപിതനായതാണു കാരണം. എസ്എൻഡിപി യോഗത്തിൽനിന്നു വെള്ളാപ്പള്ളി നടേശൻ പണം തട്ടിയെന്ന് ആരോപിച്ച് നടത്തിയ പത്രസമ്മേളനത്തിലാണു സംഭവം.

വാർത്താസമ്മേളനത്തിനിടെ രമേശ് ചെന്നിത്തലെയെക്കുറിച്ചു ചോദിച്ചപ്പോഴാണ് സെൻകുമാർ പ്രകോപിതനായത്. എസ്എൻഡിപിയെക്കുറിച്ചാണ് ഇവിടെ പറയുന്നതും വിഷയം മാറ്റിവിടാൻ മറ്റു ചോദ്യങ്ങളൊന്നും വേണ്ടെന്നും ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് സെൻകുമാർ പറഞ്ഞു. മാധ്യമപ്രവർത്തകൻ മദ്യപിച്ചിട്ടുണ്ടെന്നും സെൻകുമാർ ആരോപിച്ചു. ചോദ്യം ചോദിച്ചയാളോട് പുറത്തുപോകാൻ സെൻകുമാർ പറഞ്ഞു. ഇതേത്തുടർന്ന് മാധ്യമപ്രവർത്തകർ പ്രശ്നം ഉണ്ടാക്കിയപ്പോഴാണ് തർക്കം പരിഹരിച്ച് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരം നൽകാൻ സെൻകുമാർ തയാറായത്. 

English Summary : TP Senkumar raises against journalist during press meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com