‘ഗവർണർ ഭരണഘടന മനസിലാക്കിയിട്ടില്ല; നിയമസഭയുടെ അധികാരങ്ങൾ അറിയില്ല’

Sitaram Yechury
സീതാറാം യച്ചൂരി.
SHARE

തിരുവന്തപുരം ∙ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ഗവർണർ ഇന്ത്യൻ ഭരണഘടന മനസിലാക്കിയിട്ടില്ല. സംസ്ഥാനത്തിന്റെയും നിയമസഭയുടെയും അധികാരങ്ങൾ എന്തെന്നും അദ്ദേഹം മനസിലാക്കിയിട്ടില്ല. ഗവർണർമാർ ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപിടിക്കണം. നിർഭാഗ്യവശാൽ അതിനു വിരുദ്ധമായ പരാമർശമാണ് കേരള ഗവർണർ നടത്തുന്നതെന്നും യച്ചൂരി പറഞ്ഞു.

ഗവര്‍ണറുടെ പദവി സര്‍ക്കാരിനു മീതെയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ ഗവർണർക്കു മറുപടി നൽകിയിരുന്നു. പണ്ടു നാട്ടുരാജാക്കന്‍മാരുടെ മീതെ റസിഡന്റുമാരുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിനുമീതെ അങ്ങനെയൊരു പദവിയില്ല. അറിയാത്തവര്‍ ഭരണഘടന വായിച്ചുപഠിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സിലാണ് ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ചത്.

താന്‍ റബര്‍ സ്റ്റാംപല്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ തുറന്നടിച്ചു. ആരും നിയമത്തിന് അതീതരല്ലെന്ന് ഉറപ്പാക്കും. പൗരത്വവിഷയത്തില്‍ തന്നെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ചത് പ്രോട്ടോകോള്‍ ലംഘനമാണെന്നും പത്രവാര്‍ത്തകളില്‍ നിന്നല്ല ഇക്കാര്യം താന്‍ അറിയേണ്ടതെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസത്തിന് പിന്നാലെയാണ് വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ പരസ്യവിയോജിപ്പുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്.

English Summary: Sitaram Yechury Against Arif Mohammad Khan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA