മലപ്പുറം ∙ പൗരത്വ നിയമത്തെക്കുറിച്ചുള്ള വസ്തുതകൾ വളച്ചൊടിച്ചു സംസ്ഥാന സർക്കാർ ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്നു ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ. കേരളം രാജ്യത്തെ ജനങ്ങളോടു ചെയ്യുന്ന കടുത്ത അപരാധമാണിത്. നിയമത്തെക്കുറിച്ചുള്ള കൃത്യമായ അവബോധം കൃത്യമായി ജനങ്ങളിലെത്തിക്കാൻ കഴിയുന്നില്ല. തെറ്റായ പ്രചാരണങ്ങൾക്കിടയിൽ യഥാർഥ വശങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോവുകയാണ്. കേന്ദ്രം കൊണ്ടുവരുന്ന എന്തിനെയും എതിർക്കുകയെന്നതാണു സംസ്ഥാന സർക്കാരിന്റെ നയം.
കേന്ദ്ര സഹമന്ത്രി സോം പ്രകാശുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീധരനെ കാണാന്‍ കേന്ദ്രമന്ത്രി ഇന്നു രാവിലെയാണു പൊന്നാനിയിലെ വസതിയിലെത്തിയത്.
English Summary: State Govt mislead the people about CAA, says E Sridharan