ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യങ്ങൾ ഭീകരപ്രവർത്തനത്തെ സ്പോൺസർ ചെയ്യുന്ന കാലത്തോളം ഭീകരപ്രവർത്തനവും ഉണ്ടാകുമെന്ന് ഇന്ത്യയുടെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്ത്. ഡൽഹിയിൽ സംഘടിപ്പിച്ച ‘റെയ്‌സീന ഡയലോഗ് 2020’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയ്‌ക്കെതിരായ യുദ്ധം അവസാനിക്കുന്നില്ല, അത് തുടരുന്ന കാര്യമാണ്. ഭീകരപ്രവർത്തനത്തിന്റെ വേരുകൾ മനസ്സിലാക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്നതുവരെ നമുക്ക് അതിനൊപ്പം ജീവിക്കേണ്ടിവരും.

ഭീകരപ്രവർത്തനങ്ങളെ സ്പോൺസർ ചെയ്യുന്ന രാജ്യങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം ഭീകരപ്രവർത്തനം ഇവിടെത്തന്നെയുണ്ട്. അവർ ഭീകരരെ സഹായികളായി ഉപയോഗിക്കുന്നു. അവർക്ക് ആയുധങ്ങൾ ലഭ്യമാക്കുന്നു. ധനസഹായം നൽകുന്നു. അപ്പോൾ നമുക്ക് ഭീകരതയെ നിയന്ത്രിക്കാൻ കഴിയില്ല. പക്ഷെ ഭീകരത അവസാനിപ്പിക്കേണ്ടതുണ്ട്. 9/11ന് ശേഷം യുഎസ് ആരംഭിച്ച രീതിയിൽ മാത്രമേ ഇത് സംഭവിക്കൂ. ഭീകരതയ്‌ക്കെതിരായ ആഗോള യുദ്ധവുമായി മുന്നോട്ട് പോകാമെന്ന് അന്നവർ പറഞ്ഞിരുന്നു.

English Summary: The war on terror is not ending, says CDS General Bipin Rawat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com