ADVERTISEMENT

കൊല്ലം∙ പൗരത്വ നിയമത്തിനെതിരായി യോജിച്ച പ്രക്ഷോഭം വേണമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി. ഒന്നിച്ചെതിര്‍ത്തതിലൂടെ ഉണ്ടായ മഹാശക്തി ലോകം ശ്രദ്ധിച്ചുവെന്നും കൊല്ലത്ത് ബഹുജന സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ചില കുഞ്ഞുമനസുകള്‍ക്ക് യോജിച്ചുള്ള സമരത്തോട് പൊരുത്തപെടാനാകുന്നില്ല. തര്‍ക്കിക്കാന്‍ മറ്റു പല കാര്യങ്ങളുണ്ടെന്നും ചെറുതും വലുതുമായ എല്ലാ സംഘടനകളും പൗരത്വ നിയമത്തിനെതിരായ സമരത്തില്‍ ഒന്നിച്ചു നില്‍ക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

പൗരത്വഭേദഗതി നിയമത്തിനെതിരെ യോജിച്ച പോരാട്ടത്തിന് ഇപ്പോഴും അവസരമുണ്ടെന്നു നേരത്തെ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെങ്ങും മറ്റു രാജ്യങ്ങളിലുമുണ്ടായ പ്രതിഷേധം കണ്ടു മോദി പരുങ്ങലിലായി. ഒറ്റയ്ക്കൊറ്റയ്ക്കുള്ള അഭിപ്രായപ്രകടനവും ശക്തികാണിക്കലുമല്ല. രാഷ്ട്രീയ, മതഭേദമില്ലാതെ എല്ലാജനങ്ങളും ഒത്തുചേരുന്ന മഹാശക്തിയാണു സംഘപരിവാറിന്റെ ഈ നീക്കത്തിനെതിരെ വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

English Summary: Time remains for joint protest against CAA says Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com