ആഴ്ചയിൽ ഏഴുതവണയെ ഭക്ഷണം കഴിക്കാറുള്ളൂ: ട്വിറ്റർ സിഇഒ

Jack-Dorsey-duck-duck
ട്വിറ്റർ സിഇഒ ജാക്ക് ഡോർസി
SHARE

സാൻഫ്രാൻസിസ്കോ ∙ ആഴ്ചയിൽ ഏഴുതവണ മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂവെന്ന് ട്വിറ്റർ സിഇഒ ജാക്ക് ഡോർസി. ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ആരോഗ്യ രഹസ്യം വെളിപ്പെടുത്തിയത്.

‘ആഴ്ചയിൽ ഏഴുതവണയെ കഴിക്കാറുള്ളൂ. അത്താഴം മാത്രം. വിപാസന ധ്യാനവും ഇടവിട്ടുള്ള ഉപവാസവും ഐസ് ബാത്തും ചെയ്യാറുണ്ട്. മത്സ്യം, മാംസം, ഇലക്കറികൾ എന്നിവ അത്താഴത്തിൽ ഉൾപ്പെടുത്തും. ഒപ്പം കുറച്ച് ഡാർക്ക് ചോക്ലേറ്റും. ദിവസവും രണ്ട് മണിക്കൂർ ധ്യാനിക്കും. പക്ഷെ എല്ലാ ദിവസവും ഐസ് ബാത്ത് ചെയ്യാറില്ല’– അദ്ദേഹം പറഞ്ഞു. ഇത് തന്റെ ജോലി ഏകാഗ്രതയോടെ ചെയ്യാൻ സഹായിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English Summary: "Eat 7 Meals A Week, Just Dinner," Twitter CEO Jack Dorsey Reveals

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA