ADVERTISEMENT

കോഴിക്കോട് ∙ കുതിരവട്ടം മാനസികരോഗാശുപത്രിയിൽ ചികിത്സക്കായി കൊണ്ടുവന്നപ്പോൾ കത്തിയുമായി പരിഭ്രാന്തി പരത്തിയ യുവാവിനെ അഗ്നിരക്ഷാസേന സാഹസികമായി കീഴ്പ്പെടുത്തി. വെള്ളയിൽ സ്വദേശിയായ 28 വയസുള്ള യുവാവാണ് ഒരു മണിക്കൂർ നേരം പരിഭ്രാന്തി പരത്തിയത്. ഒൻപതരയോട ആശുപത്രിയിൽ ആക്രമാസക്തനായ യുവാവ് അരയിൽ ഒളിപ്പിച്ച കത്തിയെടുത്ത് ജീവനക്കാരെയും രോഗികളെയും സഹായികളെയും ഭീഷണിപ്പെടുത്തി.

പുതിയ റോഡിലൂടെ ഓടി കോംട്രസ്റ്റ് ഓട്ടുകമ്പനിയുടെ മതിൽ ചാടിയാണ് അകത്തുകടന്നത്. മാനസികരോഗാശുപത്രി മുതൽ പുതിയറ വരെ യുവാവിനെ പിന്തുടർന്ന് ഓട്ടുകമ്പനിക്ക് ഉള്ളിൽ നിന്നാണ് സ്റ്റേഷൻ ഓഫിസർ പനോത്ത് അജിത് കുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ സജീഷ്, സരീഷ്, സനൽ രാജ്, മുകേഷ് എന്നിവർ അടങ്ങിയ സംഘം യുവാവിനെ കീഴ്പ്പെടുത്തി മാനസിക രോഗാശുപത്രി അധികൃതരെ ഏൽപ്പിച്ചത്. കൺട്രോൾ റൂം പൊലീസും സഹായത്തിന് ഉണ്ടായിരുന്നു .

English Summary: Young man make fear with a knife in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com