ADVERTISEMENT

കോഴിക്കോട് ∙ മുക്കം ഇരട്ടക്കൊലപാതക കേസിൽ കൂടുതൽ അറസ്റ്റിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നു ക്രൈംബ്രാഞ്ച്. പ്രതി ബിർജുവിന്റെ ഭാര്യയെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യും. ബിർജുവിന്റെ അച്ഛന്റെ ആത്മഹത്യയും അന്വേഷിക്കുമെന്നും ക്രൈം ബ്രാഞ്ച് പറയുന്നു. രണ്ടു കൊലപാതകങ്ങളും നടന്ന മുക്കം മണാശേരിയിലെ പാലിയിൽ വീട്ടിലെ തെളിവെടുപ്പ് പൂർത്തിയായി. പാലിയിൽ ബിർജുവിനെ വെസ്റ്റ് മണ്ണാശ്ശേരിയിലെ കുടുംബവീട്ടിൽ വച്ചാണ് ഒരു വർഷത്തെ ഇടവേളയിൽ രണ്ടു കൊലപാതകങ്ങളും തടത്തിയത്.

mukkam-murder1
ബിർജുവിനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ

രണ്ടര വർഷം മുൻപ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹ ഭാഗങ്ങളില്‍നിന്നാണ് കേസിന്റെ ചുരുളഴിഞ്ഞത്. സ്വത്ത് സ്വന്തമാക്കാൻ വേണ്ടി അമ്മ ജയവല്ലിയെയും (70)യെയും അമ്മയുടെ കൊലപാതകം മറയ്ക്കാൻ വാടകക്കൊലയാളി ഇസ്മായിലിനെയും കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇയാൾ വീടും സ്ഥലവും വിറ്റ് ജോർജ്കുട്ടി എന്ന പേരിൽ തമിഴ്നാട്ടിലെ നീലഗിരിയിൽ താമസിക്കുകയായിരുന്നു. 

English Summary: Mukkam twin murder case: There may be more arrest, says Crime Branch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com