ADVERTISEMENT

ന്യൂഡൽഹി∙ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം തെളിയുമ്പോൾ ആരോപണങ്ങളും സജീവമാവുകയാണ്. പ്രചാരണത്തിലും പ്രവചന സർവെകളിലും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും ആം ആദ്മി പാർട്ടിയും. എന്നാൽ ആം ആദ്മി പാർട്ടിയുടെ നിലവിലെ എംഎൽഎ തന്നെ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത് പാർട്ടിയെ പ്രതിരോധത്തിലാക്കി.

നിയമസഭാ സീറ്റിൽ മൽസരിക്കുന്നതിനായി അരവിന്ദ് കേജ്‌രിവാൾ പത്തുകോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് എംഎൽഎ ആദര്‍ശ് ശാസ്ത്രി ആരോപിക്കുന്നത്. ഇയാൾ കഴിഞ്ഞ ആഴ്ച കോൺഗ്രസിലേക്കു കൂറുമാറിയിരുന്നു. 10-20 കോടിക്ക് സീറ്റുകള്‍ എഎപി വില്‍ക്കുകയാണെന്ന് ആദര്‍ശ് ആരോപിച്ചു. നിലവിൽ ദ്വാരക മണ്ഡലത്തിലെ എംഎല്‍എയാണ് ആദര്‍ശ് ശാസ്ത്രി. 

ദ്വാരകയിൽ ആദർശിനു പകരം വിനയ് മിശ്രയെ എഎപി ഇത്തവണ മത്സരിപ്പിക്കാൻ തീരുമാനിച്ചതാണ് കോൺഗ്രസിലേക്കു ചേക്കേറാൻ കാരണം. മുന്‍ പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ ചെറുമകനായ ആദര്‍ശ് എഎപിയുടെ വക്താവും എഎപി ഓവര്‍സീസ് കോ– കണ്‍വീനറുമായിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിലും ആദർശ് സമാന രീതിയിൽ വിവാദ പ്രസ്താവന നടത്തിയിരുന്നു. ഡൽഹിയിൽ സീറ്റു ലഭിക്കുന്നതിനായി തന്റെ പിതാവ് ആറു കോടി രൂപ അരവിന്ദ് കേജ്‌രിവാളിനു വാഗ്ദാനം ചെയ്തതായി ആദർശ് പറഞ്ഞിരുന്നു. എന്നാൽ ആദർശിന്റെ പിതാവ് ബാൽബിർ സിങ് ജക്കാർ ആരോപണം നിഷേധിച്ചു.

English Summary : Arvind Kejriwal demanded Rs 10 crore for Delhi election ticket: AAP MLA who joined Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com