ADVERTISEMENT

കൊച്ചി∙ കുസാറ്റിലെ എൻജിനീയറിങ് വിദ്യാർഥികൾ ‘സാഫ് കൊച്ചി’ എന്ന കുടക്കീഴിൽ ഫോർട്ട് കൊച്ചിയിൽ നടത്തിയ വൈവിധ്യമാർന്ന പരിപാടികൾ പുത്തൻ അനുഭവമായി. രാവിലെ മുതൽ നൂറോളം എൻജിനീയറിങ് വിദ്യാർഥികൾ ഫോർട്ട് കൊച്ചി വൃത്തിയാക്കി ജൈവ –അജൈവ മാലിന്യങ്ങൾ വേർതിരിച്ച് റീസൈക്ലിങിന് അയച്ചു. ഫ്ലാഷ് മോബടക്കമുള്ള വിവിധ കലാപരിപാടികളും നടത്തി.

സാമൂഹിക പ്രതിബദ്ധതയുള്ള എൻജിനീയർമാരെയാണ് സമൂഹത്തിന് ആവശ്യം എന്ന കാഴ്ചപ്പാടിനെ പൂർണ്ണമായും ശരിവയ്ക്കുന്നതായിരുന്നു ‘സാഫ് കൊച്ചി’പരിപാടി. കുസാറ്റ് സ്കൂൾ ഓഫ് എഞ്ചിനീറിങ് വാർഷിക ടെക്ക് ഫെസ്റ്റായ ‘ദിഷ്ണ 2020’ ഫെബ്രുവരി 19, 20, 21 തീയതികളിൽ നടത്തുന്നതിന്റെ ഭാഗമായായിരുന്നു ഇൗ വ്യത്യസ്ത പരിപാടി.

ഫോർട്ട് കൊച്ചിയിൽ നിന്നും ബീച്ചിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്ക് ബോട്ടിലുകൾ കൊണ്ട് I LOVE KOCHI എന്ന മാതൃക ഉണ്ടാക്കിയ വിദ്യാർഥികൾ ജനങ്ങൾക്കിടയിൽ സുസ്ഥിര വികസനമെന്ന ആശയത്തെ പ്രവർത്തിയാൽ ഓർമ്മപ്പെടുത്തി. തുടർന്ന് വൻ ജനപിന്തുണയിൽ നടത്തിയ കലാപരിപാടികളിൽ സാമുഹിക പ്രതിബദ്ധതയെ തെളിച്ചുകാട്ടുംവിധം ഉൾകൊള്ളിച്ച ഫ്ലാഷ്‌മോബ് വിനോദസഞ്ചാരികളടക്കമുള്ളവരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി. പരിപാടിക്കിടെ ശേഖരിച്ച പണം സൊളൈസ് യൂത്ത് എന്ന ചാരിറ്റി സംഘടനക്ക് നൽകിയത് വഴി മാതൃകയായ കുസാറ്റ് വിദ്യാർഥികളെ ഹർഷാരവത്തോടെയാണ് ഫോർട്ട് കൊച്ചി യാത്രയാക്കിയത്.

English Summary: SAAF Kochi by Cusat Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com