ADVERTISEMENT

പാലക്കാട് ∙ കേരളത്തിലേയ്ക്കു കടത്താൻ ലക്ഷ്യമിട്ട് തിരുപ്പൂരിലെ ഗോഡൗണിൽ സൂക്ഷിച്ച 15,750 ലീറ്റർ സ്പിരിറ്റ് പിടികൂടി. ഗോഡൗൺ ഉടമസ്ഥൻ തിരുപ്പൂർ ജില്ലയിലെ ചിന്ന കാണൂറിലുള്ള ഗണേശ്(44), സ്പിരിറ്റ് എത്തിച്ച ഏജന്റ് കോയമ്പത്തൂർ അണ്ണൂർ സ്വദേശി ജനാർദ്ദനൻ(34) എന്നിവരെ എക്സൈസിന്റെ സഹായത്തോടെ തമിഴ്നാട് പ്രോഹിബിഷൻ വിഭാഗം അറസ്റ്റ് ചെയ്തു.

സംസ്ഥാന എക്സൈസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കേരളത്തിൽ ബാർ, കള്ള് വ്യവസായവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ നേതാവിനു കച്ചവടം ഉറപ്പിച്ച സ്പിരിറ്റാണ് തിരുപ്പൂരിൽ സൂക്ഷിച്ചതെന്നാണ് സൂചന. ഇന്റലിജൻസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ഐബിയും സ്പെഷൽ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്.

തൃശൂർ, എറണാകുളം, കോട്ടയം, പാലക്കാട് മേഖലയിലെ കള്ളുഷാപ്പുകളിൽ കള്ളിൽ കലർത്താനും ചില ബാറുകളിൽ എത്തിക്കാനുമാണ് ഈ സ്പിരിറ്റ് ഇടപാടെന്നാണ് സൂചന. സ്പിരിറ്റ് ഉപയോഗിച്ച് വീര്യം കൂട്ടി വ്യാജ വിദേശമദ്യം നിർമിക്കാനും പദ്ധതിയിട്ടിരുന്നെന്ന് പ്രതികൾ മൊഴി നൽകിയതായി അധികൃതർ പറഞ്ഞു. 96 ഡിഗ്രി വിര്യമുള്ള എക്സ്ട്ര ന്യൂട്ടൽ ആൽക്കഹോൾ വിഭാഗത്തിൽപ്പെട്ടതാണ് പിടികൂടിയ സ്പിരിറ്റ്.

English Summary: Illegal Spirit Seized from Godown at Tiripur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com