ADVERTISEMENT

കൊച്ചി∙ കൊച്ചി മെട്രോയുടെ തൂണിൽ കുടുങ്ങിയ പൂച്ചയെ രണ്ടര മണിക്കൂറിലേറെ നീണ്ട ശ്രമങ്ങൾക്കൊടുവിൽ രക്ഷപ്പെടുത്തി. അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തിയ പൂച്ച താഴെയെത്തിയ ഉടനെ റോഡിലൂടെ ഓടിപ്പോയി. പൂച്ചയെ പിന്തുടർന്ന മൃഗസ്നേഹികൾ പിടികൂടിയ ശേഷം വെള്ളം നൽകി. ആശുപത്രിയിലേക്കു കൊണ്ടുപോയി അടിയന്തര ചികിത്സ നൽകുമെന്ന് ഇവർ പ്രതികരിച്ചു.

ഞായറാഴ്ച  രാവിലെ മുതൽ ആരംഭിച്ച ശ്രമങ്ങളാണ് ഉച്ചയ്ക്കു ശേഷം ലക്ഷ്യം കണ്ടത്. ആറു ദിവസം മുൻപാണ് പൂച്ച തൂണിൽ കയറിയത്. പൂച്ചയുടെ കരച്ചിൽ കേട്ടു പരിശോധിച്ചപ്പോഴാണു സംഭവം പുറംലോകം അറിഞ്ഞത്. കഴിഞ്ഞ ദിവസം തന്നെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചിരുന്നെങ്കിലും മെട്രോ തൂണിന്റെ മുകളിൽ കയറാനുള്ള സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പൂച്ചയെ മോചിപ്പിക്കാൻ സാധിച്ചിരുന്നില്ല. 

മെട്രോ അധികൃതർ തന്നെ ക്രെയിൻ എത്തിച്ചതിനെ തുടർന്നാണ് ഞായറാഴ്ച പൂച്ചയെ പിടിക്കാൻ ശ്രമം വീണ്ടും ശ്രമം തുടങ്ങിയത്. സംഭവം അറിഞ്ഞ് നൂറു കണക്കിന് നേരാണ് മെട്രോ തൂണിനു താഴെ റോഡിൽ തടിച്ചുകൂടിയത്. പ്രശ്നം മെട്രോ സർവീസുകളെ ബാധിച്ചിട്ടില്ല.

cat-metro
പൂച്ചയെ രക്ഷിക്കാൻ തയാറെടുക്കുന്ന ഉദ്യോഗസ്ഥർ
cat-rescue-1
പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ. ചിത്രം: റോബർട്ട് വിനോദ്
cat-rescue-2
പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം. ചിത്രം: റോബർട്ട് വിനോദ്

English Summary: Cat rescued from Kochi Metro track pillar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com