ADVERTISEMENT

പാലക്കാട് ∙ കളിക്കളത്തിൽ മരിച്ച ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ ഐ.എം.വിജയൻ - ബൈചുങ് ബൂട്ടിയ എന്നിവരുടെ നേതൃത്വത്തിൽ പാലക്കാട് നടത്തിയ ചാരിറ്റി ഫുട്ബോൾ മത്സരത്തിനു മുന്‍പു ഗാലറി തകർന്നു. പരുക്കേറ്റ നാൽപതോളം പേരേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈതാനത്തിന്റെ കിഴക്കു വശത്തെ ഗാലറിയാണ് തകർന്നത്.

ഏകദേശം 30 മീറ്ററിലേറെ തകർന്നു. ആറ് വരികളിലായി ആയിരത്തിലേറെ പേർ ഉണ്ടായിരുന്നു. കൂടുതൽ ആളുകൾ ഉള്ളിൽ കുടുങ്ങിയതായി സംശയമുയർന്നതിനെ തുടർന്നു ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. വി.കെ ശ്രീകണ്ഠൻ എംപി, ഷാഫി പറമ്പിൽ എംഎൽഎ എന്നിവരും സ്ഥലത്തെത്തിയിരുന്നു. അപകടത്തെ തുടർന്നു മത്സരം ഉപേക്ഷിച്ചു.

English Summary: Palakkad Charity Football Match, Gallery Accident
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com