ADVERTISEMENT

സാൻ ഫ്രാൻസിസ്കോ∙ അഞ്ഞൂറു കോടി ആൻഡ്രോയ്ഡ് ഡിവൈസുകളിൽ ഡൗൺലോഡ് ചെയ്യപ്പെട്ടതിന്റെ റെക്കോര്‍ഡ് തിളക്കത്തിനിടെ ‘അജ്ഞാത’ പ്രശ്നത്തിൽപ്പെട്ട് വാട്‌സാപ്. ഞായറാഴ്ച വൈകിട്ട് നാലോടെയായിരുന്നു വാട്സാപ് സേവനങ്ങളിൽ പലതിനും ഇന്ത്യയിൽ ഉൾപ്പെടെ തടസ്സം നേരിട്ടത്. ഫോട്ടോ, വിഡിയോ, ജിഫ്, സ്റ്റിക്കർ തുടങ്ങിയവ അയയ്ക്കാൻ ബുദ്ധിമുട്ട് നേരിട്ടതോടെയാണു വിഷയം ചർച്ചയായത്. വാട്സാപ് സ്റ്റാറ്റസിടുന്നതിലും പ്രശ്നം നേരിട്ടു. ആൻഡ്രോയ്ഡ്, ഐഒഎസ് ഡിവൈസുകളിൽ പ്രശ്നം നേരിട്ടു. എന്നാൽ ടെക്സ്റ്റ് മെസേജുകൾ അയയ്ക്കുന്നതിനു ബുദ്ധിമുട്ടുണ്ടായിരുന്നില്ല. 

സ്റ്റാറ്റസിൽ ചിത്രങ്ങളും വിഡിയോകളും അപ്‌ലോഡ് ചെയ്യുന്നതിലും ഡൗൺലോഡ് ചെയ്തു കാണുന്നതിലുമായിരുന്നു പ്രശ്നം. ഇന്ത്യ, യൂറോപ്യൻ രാജ്യങ്ങൾ, മലേഷ്യ, ഇന്തൊനീഷ്യ, ബ്രസീൽ എന്നിവിടങ്ങളിൽ വാട്സാപ് പ്രശ്നത്തെപ്പറ്റി ‘റിപ്പോർട്ട്’ ചെയ്തതിന്റെ ഭൂപടം ഡൗൺഡിറ്റക്റ്റർ വെബ്സൈറ്റ് പുറത്തുവിട്ടു.

കണക്‌ഷനും പലർക്കും ബുദ്ധിമുട്ട് നേരിട്ടിരുന്നു. #Whatsappdown എന്ന ഹാഷ്ടാഗും  ട്വിറ്ററിൽ ട്രെൻഡായി. ഇപ്പോഴും പലയിടത്തു നിന്നും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതായാണ് ഡൗൺഡിറ്റക്റ്റർ വ്യക്തമാക്കുന്നത്. പ്രശ്നത്തെപ്പറ്റി വാട്സാപ്പിന്റെയും ഉടമസ്ഥനായ മാർക്ക് സക്കർബർഗിന്റെയോ പ്രതികരണം വന്നിട്ടില്ല. 

English Summary: WhatsApp won't work on a number of phones in India, Twitter Trends #WhatsAppDown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com