തേങ്ങയ്ക്കുള്ളിൽ ഒളിപ്പിച്ച് കടത്ത്; 98,000 പായ്ക്കറ്റ് പാൻമസാല പിടിച്ചു
Mail This Article
×
പാലക്കാട് ∙ ടിപ്പർ ലോറിയിൽ തേങ്ങയ്ക്കുള്ളിൽ ഒളിപ്പിച്ച് കടത്തിയ 98,000 പായ്ക്കറ്റ് പാൻ മസാല നടുപ്പുണി എക്സൈസ് ചെക്പോസ്റ്റിൽ പിടികൂടി. 40 ലക്ഷത്തോളം രൂപ വില മതിക്കുന്നതാണ്. ചിറ്റൂർ താലൂക്ക് എരുത്തേമ്പതി വില്ലേജിൽ ഐയൻമാർകാലായി വൈശാഖിനെ കസ്റ്റഡിയിലടുത്തു. പ്രിവന്റീവ് ഓഫിസർ ടി.പി.മണികണ്ഠൻ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.ഉണ്ണിക്കൃഷ്ണൻ, സി.സുഭാഷ് എന്നിവരാണു പിടികൂടിയത്.
English Summary: Pan Masala smuggling caught at Palakkad
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.